1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 പശ്ചാത്തലത്തില്‍ ഇറാഖി വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുപോകാനായി ഇന്ത്യയിലേക്ക് വരുന്ന ഫ്‌ളൈറ്റില്‍ 30 പേര്‍ക്ക് ഇറാഖില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാമെന്ന് ശശി തരൂര്‍ എംപി. അടിയന്തരമായി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് സീറ്റുകള്‍ ഉറപ്പാക്കുന്നതിനായി വിശദവിവരങ്ങളുമായി മാത്യു കുഴന്‍നാടനെ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

ഗര്‍ഭിണികള്‍, നഴ്‌സുമാര്‍, കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തരൂര്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

എക്‌സ്-ബസ്‌റ എന്ന ഒരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഇറാഖി വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുപോകുന്നതിനായി ഇന്ത്യയിലേക്ക് വരുന്നുണ്ട്. അത് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നുണ്ട്. സംഘാടകര്‍ ഉദാരമായി 30 സീറ്റുകള്‍ കേരളത്തിലുള്ളവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, നഴ്‌സുമാര്‍, കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.

ഇറാഖില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന, കേരളത്തിലേക്ക് അടിയന്തരമായി വരണമെന്നാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ സീറ്റുകള്‍ക്കായി ഈമെയില്‍ മുഖാന്തരമോ, വാട്‌സാപ്പ് മുഖാന്തരമോ അപേക്ഷിക്കണം.

മാത്യു കുഴല്‍നാടന്‍ (91 9495974044 – kmathew99@gmail.com) അല്ലെങ്കില്‍ ഘയിത് ഹംസ (+9647833091074 – g.hamza@sicim.eu) എന്നിവര്‍ക്കാണ് വിശദാംശങ്ങള്‍ അയക്കേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.