1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2020

സ്വന്തം ലേഖകൻ: പൊതുമേഖല സ്ഥാപനങ്ങളുടെ കടയ്ക്കൽ കത്തിവെച്ച് ധനമന്ത്രി നിർമ്മല സീതാരാമിന്റെ അഞ്ചാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപനം. എല്ലാ മേഖലകളിലും സ്വാകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് പറഞ്ഞ ധനമന്ത്രി ചില പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമെന്നും ലയിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ടാകേണ്ട തന്ത്രപ്രധാന മേഖലകൾ എന്തൊക്കെയാണ് എന്ന് സർക്കാർ വിജ്ഞാപനം ഇറക്കും. ഈ മേഖലകളിൽ ചുരുങ്ങിയത് ഒരു പെതുമേഖല സ്ഥാപനങ്ങൾ എങ്കിലും ഉണ്ടാകണം. സ്ഥാപനങ്ങളുടെ എണ്ണം നാലിൽ കൂടാനും പാടില്ല. തന്ത്രപ്രധാന മേഖലകളിൽ സ്വാകാര്യ കമ്പനികളും അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മഹാത്മ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40000 കോടി രൂപയുടെ സാഹായമാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ ജില്ലകളിലും പകർച്ച വ്യാധി ചികിത്സ ബ്ലോക്കുകൾ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക്ക് ഹെൽത്ത് ലബോറട്ടറി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് 19 സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ റേഡിയോ കമ്മ്യൂണിറ്റി റേഡിയോ തുടങ്ങിയവയുടെ സഹായവും വിദ്യാഭ്യാസത്തിന് ഉപയോ​ഗിക്കും. വിദ്യാഭ്യാസത്തിന് ഇ കണ്ടന്റ് ഉപയോ​ഗപ്പെടുത്തും. ഓൺലൈൻ കോഴ്സുകൾ ആരംഭിക്കാൻ യൂണിവേഴസിറ്റികൾക്ക് അനുവാദം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഓരോ ടി.വി ചാനൽ കൂടി തുടങ്ങും.

ലോകത്തെ വിപണികളിൽ വരുന്ന മാറ്റങ്ങളനുസരിച്ച് ഇന്ത്യയും മാറേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി നിർമലാ സീതാരാമൻ, രാജ്യത്തെ എല്ലാ മേഖലകളെയും സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കുമെന്ന നിർണായക പ്രഖ്യാപനം നടത്തി. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ച് വായ്പാ പരിധി (ജിഎസ്‍ഡിപിയുടെ) മൂന്നിൽ നിന്ന് 5 ശതമാനമാക്കി ഒരു വർഷത്തേക്ക് വർദ്ധിപ്പിച്ചതായും ധനമന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.