1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2020

സ്വന്തം ലേഖകൻ: യുഎഇയിലേക്ക് മടങ്ങിവരുന്ന വിദേശികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി. അടുത്തമാസം ഒന്നു മുതൽ മടങ്ങിവരുന്നവർക്കാണ് നിയമം ബാധകമാവുക.

യുഎഇ സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ പരിശോധനഫലം വിമാനത്താവളങ്ങളിൽ ഹാജരാക്കണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് യുഎഇ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന നടത്തും.
17 രാജ്യങ്ങളിലായി 107 അംഗീകൃത പരിശോധനാ കേന്ദ്രങ്ങളാണുള്ളതെന്നും അതോറിറ്റി വ്യക്തമാക്കി.

അതേസമയം, നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണു പ്രവാസികൾക്ക് തിരിച്ചുവരാനാവുക എന്നതിനാൽ മലയാളികളടക്കം ഇന്ത്യക്കാർക്ക് ദുബായിലെത്താൻ ഇനിയും കാത്തിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.