1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ഡൗണിൽ മുടങ്ങിയ കായികമൽസരങ്ങൾ എല്ലാം പുന:രാരംഭിക്കാൻ അനുമതിയായി. ഫുട്ബോളും ക്രിക്കറ്റും ടെന്നീസും ഫോർമുല വണ്ണും ഗോൾഫും റഗ്ബിയും സ്നൂക്കറും കുതിരയോട്ടവും വരെ തുടങ്ങാനാണ് സർക്കാർ അനുമതി.

തിങ്കളാഴ്ച മുതൽ കാണികളെ ഒഴിവാക്കി മൽസരങ്ങൾ പുന:രാരംഭിക്കാൻ ഓരോ മേഖലയിലെയും കായിക സംഘടനകൾക്ക് അമുമതി നൽകിയതായി കൾച്ചറൽ സെക്രട്ടറി ഒലിവർ ഡൌഡെൻ അറിയിച്ചു.

ലോക്ഡൗണിലെ വിരസതയകറ്റാൻ ചരിത്രത്തിലാദ്യമായി പ്രീമിയർ ലീഗ് ഫുട്ബോൾ മൽസരങ്ങളിൽ അവശേഷിക്കുന്നവയിൽ ചിലത് സൗജന്യമായി ബിബിസിയിൽ കാണിക്കാനും തീരുമാനമുണ്ട്. പൊതുജനങ്ങളുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് ഈ നടപടി.

ജൂലൈ എട്ടിന് വെസ്റ്റിൻഡീസിനെതിരെ ആരംഭിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയോടെ ഇംഗ്ലണ്ടിന്റെ ഈ വർഷത്തെ ക്രിക്കറ്റ് സീസണും തുടക്കം കുറിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ പര്യടനത്തിനെത്തുന്ന വിൻഡീസ് ടീമംഗങ്ങൾക്ക് അമ്പതു ശതമാനം വേതനം കുറവാകും വിൻഡീസ് ക്രിക്കറ്റ് ബോർഡ് നൽകുക. ഫോർമുല വൺ സീസന്റെ ഓപ്പണിങ് റേസുകൾ ജൂലൈ ആദ്യവാരം നടത്താൻ ഓസ്ട്രിയൻ സർക്കാർ അനുമതി നൽകി.

രോഗവ്യാപനം കുറവില്ലാതെ തുടരുമ്പോഴും ലോക്ഡൗണ്‍ ചട്ടങ്ങൾ പിൻവലിക്കുന്നതിനെതിരേ സർക്കാരിന്റെ ചില സയന്റിഫിക് അഡ്വൈസർമാർ തന്നെ രംഗത്തെത്തി. ഇപ്പോൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ രാഷ്ട്രീയ തീരുമാനങ്ങൾ മാത്രമാണെന്നായിരുന്നു പ്രഫ. ജോൺ എഡ്മുണ്ട്സിന്റെ വിമർശനം.

അതേസമയം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് ഇളവുകള്‍ നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.വീട്ടില്‍ കഴിയണമെന്ന നിര്‍ദേശം ബ്രിട്ടന്‍ നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു.

യൂറോപ്പില്‍ ഏറ്റവും ആദ്യം സ്‌കൂളുകള്‍ അടച്ച രാജ്യം ബ്രിട്ടനാണ്.ദി സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (സേജ്) നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.ബ്രിട്ടനില്‍ ഇപ്പോഴും രോഗവ്യാപനം അതിവേഗത്തിലാണെന്നും ഈ സമയത്ത് എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ തന്നെ തുടരേണ്ടതുേെണ്ടന്നും സേജ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ശാസ്ത്രജ്ഞരാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ദ്ധർ പറഞ്ഞു.പക്ഷേ സര്‍ക്കാരിന് മറ്റു ഘടകങ്ങളും പരിഗണിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. ആളുകൾക്ക് പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ജോലിക്ക് പോകാന്‍ കഴിയാത്തത് സാമ്പത്തിക പ്രയാസവുമുണ്ടാക്കുന്നതായും വാദം ഉയരുന്നുണ്ട്.

ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ച മലങ്കര യാക്കോബായ സുറിയാനി സഭാ വൈദികൻ ഡോ. ബിജി മാർക്കോസ് ചിറത്തലാട്ടിന്റെ സംസ്കാരം നടത്തി. ലണ്ടൻ റോംഫോർഡ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ശുശ്രൂഷകൾക്കുശേഷം വർത്തിംങ് സെമിത്തേരിയിലായിരുന്നു സംസ്കാരം.

2445 പേർക്കാണ് ഇന്നലെ ബ്രിട്ടനിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 215 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ ആകെ 38,376 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.