1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വിദേശത്തുനിന്നും വരുന്നവർക്ക് ഈമാസം എട്ടുമുതൽ 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. ക്വാറന്റീൻ നിബന്ധനകൾ ലംഘിക്കുന്നവർക്ക് 1000 പൗണ്ട് പിഴയോ തടവുശിക്ഷയോ വരെ ലഭിക്കാം. മറ്റൊരു രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് ഈ കടുത്ത നടപടിയെന്ന് ഹോം സെക്രട്ടറി പ്രിതീ പട്ടേലും പ്രധാനമന്ത്രി ബോറിസ് ജോൺസണും വ്യക്തമാക്കി. വ്യോമഗതാഗത മേഖലയെയും ടൂറിസം വ്യവസായത്തെയും അപ്പാടെ തകർക്കുന്ന തീരുമാനമാണിതെന്ന് പരക്കെ വിമർശനം ഉയരുന്നുണ്ട്. ബ്രിട്ടീഷ് സഞ്ചാരികൾക്ക് ഈമാസം എട്ടുമുതൽ ഫ്രാൻസും 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തും. ഇതോടെ ലണ്ടൻ- പാരീസ് ബിസിനസ് യാത്രകളെല്ലാം മുടങ്ങും.

വെയിൽസിൽ ഈമാസം 29ന് സ്കൂളുകൾ തുറക്കും. ജൂലൈ 27നാകും ഇവിടെ വേനൽ അവധിയ്ക്കായി സ്കൂളൂകൾ അടയ്ക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളിൽ കുട്ടികളെ അയ്ക്കാത്ത മാതാപിതാക്കൾക്ക് എതിരെ നടപടിയുണ്ടാകില്ല. ഈ മാസം അവസാനത്തോടെ എല്ലാ കോവിഡ് പരിശോധനകളുടെയും ഫലം 24 മണിക്കൂറിനകം ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അറിയിച്ചു.

പ്രമുഖ ഭക്ഷ്യശൃഖലയായി മാക്ഡോണൽസിന്റെ ബ്രാഞ്ചുകൾ ആഴ്ചകൾകൾക്കുശേഷം തുറന്നത് ബ്രിട്ടണിൽ പലേടത്തും വലിയ ഗതാഗത കുരുക്കുതന്നെ സൃഷ്ടിച്ചു. പലേടത്തും പൊലീസ് ഇടപെട്ടാണ് ക്യൂ നിയന്ത്രിച്ചത്. വരുംദിവസങ്ങളിൽ അയിരത്തിലേറെ ബ്രാഞ്ചുകൾ ഡ്രൈവ് ത്രൂ കൗണ്ടറുകൾ തുറക്കുമെന്നാണ് അറിയിപ്പ്.

അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾ ബ്രിട്ടനിലും ശക്തിയാർജിക്കുകയാണ്. കഴിഞ്ഞദിവസം ട്രഫാൾഗർ സ്ക്വയറിൽ നടന്ന പ്രതിഷേധത്തിന്റെ തുടർച്ചയായി ഇന്നലെ ഹൈഡ് പാർക്കിലും വലിയ പ്രതിഷേധ പ്രകടനം നടന്നു.

ബ്രിട്ടണിൽ ലോക്ക്ഡൌൺ കാലത്ത് വെള്ളം ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഹോസുകളും സ്പിങ്കളറുകളം കഴിവതും ഒഴിവാക്കണമെന്നും പാഡ്ലിംങ് പൂളികളിൽ വെള്ളം നിറയ്ക്കരുതെന്നും അഭ്യർഥനയുണ്ട്. ജലക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായാണ് ഈ നിർദേശം.

രാജ്യത്ത് ഇന്നലെ 359 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 39,728 ആയി. എന്നാൽ രാജ്യത്തെ യഥാർഥ മരണസംഖ്യ അമ്പതിനായിരത്തിനു മുകളിലാണെന്നാണ് പല ഏജൻസികളുടെയും പഠനങ്ങൾ വ്യക്തമാക്കുന്നത്.

കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സർക്കാർ ആവശ്യപ്പെടുമ്പോഴും മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് മന്ത്രി തന്നെ സഭയിലെത്തിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബോറിസ് മന്ത്രിസഭയിലെ ബിസിനസ് സെക്രട്ടറി അലോക് ശർമ്മയാണ്
കോമണ്‍സില്‍ ബില്‍ റീഡിംഗ് നടത്താനെത്തിയപ്പോൾ മൂക്കൂചീറ്റുകയും വിയര്‍ക്കുകയും ശ്വാസം വിടാന്‍ ബുദ്ധിമുട്ട് പ്രകടമാക്കുകയും ചെയ്തതത്.

തുടർന്ന് മന്ത്രിയെ ഐസോലേഷനിലേക്ക് മാറ്റി. രോഗം സ്ഥിരീകരിക്കാനുള്ള ടെസ്റ്റിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് അലോക് ശര്‍മ്മ. സ്വന്തം പാര്‍ട്ടിയുടെ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചാണ് ശര്‍മ്മ സഭയിലെ ഡെസ്പാച്ച് ബോക്‌സില്‍ എത്തിയതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. വിര്‍ച്വല്‍ സംവിധാനങ്ങള്‍ തകരാറിലായതോടെ ചേംബറിലേക്ക് എല്ലാ എംപിമാരും എത്തിച്ചേര്‍ന്ന ദിവസമാണ് സംഭവമുണ്ടായതെന്നതും ആശങ്ക ഉളവാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.