1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2020

സ്വന്തം ലേഖകൻ: ലോക്ക്ഡൌൺ കാലം അവസാനിച്ചാലും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉടനടി സാധാരണ നിലയിലേക്ക് തിരികെയെത്താൻ കഴിയില്ലെന്ന് ചാൻസലർ റിഷി സുനക് മുന്നറിയിപ്പ് നൽകി. വേഗത്തിൽ പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെങ്കിലും സാധാരണ നിലയിലേക്ക് തിരികെ എത്താൻ ഏറെ സമയമെടുക്കുമെന്നും റിഷി സുനക് പറഞ്ഞു.

“ജനങ്ങൾക്ക് അവരുടെ ശീലങ്ങളിലേക്ക് മടങ്ങിവരാൻ സമയമെടുക്കുന്നു, ഇപ്പോഴും നിയന്ത്രണങ്ങൾ നിലവിലുണ്ട്,” അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ അവകാശപ്പെടുന്നവരുടെ എണ്ണം ഏപ്രിലിൽ 2.1 ദശലക്ഷമായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഏപ്രിലിൽ 856,500 ക്ലെയിമുകളാണ് വന്നതെന്ന് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) അറിയിച്ചു.

വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള എയർ ഇന്ത്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.15ന് ഹീത്രൂ വിമാനത്താവളത്തിൽ നിന്നു കൊച്ചിയിലേക്ക് യാത്ര തിരിച്ചു. 333 യാത്രക്കാരുമായി ലണ്ടനിൽ നിന്നുള്ള (എ1-130) എന്ന വിമാനം മുബൈ, കൊച്ചി വഴി വിജയവാഡയിൽ യാത്ര അവസാനിപ്പിക്കും.

96 പൗണ്ടാണ് ഓരോ യാത്രക്കാരനിൽ നിന്നും കേരളത്തിലേക്ക് ഇക്കോണമി ക്ലാസിന് ഈടാക്കുന്നത്. ഇന്നലത്തെ വിനിമയനിരക്കിൽ 55,000 ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണിത്. ബിസിനസ് ക്ലാസിന് 1493 പൌണ്ടാണ് ടിക്കറ്റ് ചാർജ്.

ഇന്ത്യൻ ഹൈക്കമ്മിഷന്റെ വെബ്സൈറ്റിലൂടെ തിരികെ പോകാൻ താൽപര്യമറിയിച്ച് പേരു രജിസ്റ്റർ ചെയ്തവരിൽനിന്നും മുതിർന്നവർ, ഗർഭിണികൾ, രോഗികൾ, ഉറ്റവരുടെ ചികിത്സക്കും മരണാനന്തര ചടങ്ങുകൾക്കും എത്തേണ്ടവർ, വീസാ കാലാവധി അവസാനിച്ചവർ തുടങ്ങി വിദ്യാർഥികൾ വരെയുള്ള അത്യാവശ്യം നാട്ടിലെത്തേണ്ടവരെ, എംബസി തന്നെയാണ് തിരഞ്ഞെടുത്തത്. ഇവരെ പിന്നീട് എയർ ഇന്ത്യയിൽ നിന്നും ബന്ധപ്പെട്ട് ടിക്കറ്റ് നൽകുകയായിരുന്നു.

എംബസിയിൽ നിന്നും ബന്ധപ്പെടുകയും എന്നാൽ ഇന്നലെ രാവിലെ വരെ എയർ ഇന്ത്യയിൽ നിന്നും ടിക്കറ്റിനായി വിളിക്കാതിരിക്കുകയും ചെയ്ത 30 പേർ തങ്ങൾക്കു ലഭിച്ച ഇ-മെയിൽ അറിയിപ്പും അതോറിറ്റി ലെറ്ററുമായി എയർപോർട്ടിലെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. ഇവരെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ച എയർ ഇന്ത്യ അധികൃതർ ഒടുവിൽ ഒഴിവുണ്ടായിരുന്ന ഏതാനും ടിക്കറ്റുകൾ ഗർഭിണികളും രോഗികളും ഉൾപ്പെടെയുള്ള വനിതകൾക്കു നൽകി ബാക്കി 25 പേരെ തിരിച്ചയച്ചു.

ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നും ലോക്ക്ഡൗൺ നിബന്ധനകൾക്കിടയിലും മണിക്കൂറുകൾ കാറോടിച്ചും വൻതുക ടാക്സിക്കൂലി നൽകിയും വിമാനത്താവളത്തിലെത്തിയവരാണ് മണിക്കൂറുകൾ കാത്തുനിന്നശേഷം ഒടുവിൽ നിരാശരായി മടങ്ങേണ്ടി വന്നത്. ഹൈക്കമ്മിഷന്റെ പിടിപ്പുകേടാണ് ഇതിനു പിന്നിലെന്ന് യാത്ര മുടങ്ങിയ യാത്രക്കാർ ആരോപിച്ചു.

ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്കുള്ള ഒമ്പതാമത്തെ സ്പെഷൽ വിമാനമാണ് ഇന്നലെ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇതിനോടകം 2500ലധികം ഇന്ത്യക്കാർക്കാണ് പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്താൻ അവസരം ലഭിച്ചത്.

ശനിയാഴ്ച മുന്നൂറിൽ താഴെയും ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇരുന്നൂറിൽ താഴെയുമായിരുന്ന മരണനിരക്ക് ഇന്നലെ 545ൽ എത്തി. ഇതോടെ ബ്രിട്ടനിലെ മരണസംഖ്യ ഔദ്യോഗികമായി 35,341ൽ എത്തി. എന്നാൽ ഇതിലും പതിനായിരത്തോളം മരണങ്ങൾ നഴ്സിങ് ഹോമുകളിലും കമ്മ്യൂണിറ്റിയിലുമായി കൂടുതലായി സംഭവിച്ചിട്ടുണ്ടെന്നും ഇതുകൂടി ചേർത്താൽ രാജ്യത്തെ കോവിഡ് മരണങ്ങൾ 44,000നു മുകളിലാണെന്നുമാണ് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ 248,818 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.