
സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. വേൾഡോ മീറ്ററിന്റെ കണക്കുകൾ പ്രകാരം 3,159,514 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയത്. മരണം 134,883 ആയിട്ടുണ്ട്. പുതുതായി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് യു.എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 800 ലേറെ പേര്‍ക്ക്
ജീവന്‍ നഷ്‍ടമായി.
യുഎസിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും പ്രസിഡന്‍റ് ട്രംപ് വിവാദ തീരുമാനങ്ങളും പ്രസ്താവനകളുമായി മുന്നോട്ട്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന യു.എസിലെ സ്കൂളുകൾ ഉടൻ തുറക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം, സ്കൂളുകൾക്കുള്ള ഫെഡറൽ ധനസഹായം തടയുമെന്നാണ് ട്രംപിന്‍റെ ഭീഷണി. അതിനിടെ കൊവിഡ് പ്രതിരോധത്തിൽ യുഎസ് ഭരണകൂടം വൻ പരാജയമായി മാറിയെന്ന് വിമർശനം ശക്തമായിട്ടുണ്ട്.
ജർമനി, ഡെന്മാർക്, നോർവേ, സ്വീഡൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ സ്കൂളുകൾ യാതൊരു കുഴപ്പവും കൂടാതെ തുറന്നു പ്രവർത്തിക്കുന്നുണ്ടെന്ന് ട്രംപ് ട്വീറ്റിൽ പറഞ്ഞു. നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി സ്കൂളുകൾ തുറന്നാൽ അത് തങ്ങളെ രാഷ്ട്രീയപരമായി മോശമായി ബാധിക്കുമെന്നാണ് ഡെമോക്രാറ്റുകൾ കരുതുന്നത്. എന്നാൽ, കുട്ടികൾക്കും കുടുംബങ്ങൾക്കും സ്കൂൾ തുറക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്കൂളുകൾ തുറന്നില്ലെങ്കിൽ ധനസഹായം നൽകുന്നത് അവസാനിപ്പിക്കുമെന്നും ട്രംപ് ട്വീറ്റിൽ പറഞ്ഞു.
അതിനിടെ ബ്രസീലില്‍ ഇന്നലെയും മരണം 1000 കടന്നു. 38 ആയിരത്തില്‍ അധികം പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീല്‍ കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവുമധികം മരണം മെക്സിക്കോയിലാണ്. 782 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 32,796 ആയി. ഇന്നലെ ഒരു ദിവസം മാത്രം 6,995 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് തെളിവുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡബ്ള്യൂ.എച്ച്.ഒ വ്യക്തമാക്കി.. അതേസമയം, കൊറോണ വൈറസിന്‍റെ ഉറവിടം തേടി വിദഗ്ധസംഘം ചൈനയിലേക്ക് പോവും. ലോകാരോഗ്യ സംഘടന വിടുന്നതായി അമേരിക്ക അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല