1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480,627 ആയി. 9,395,028 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,079,750 പേര്‍ക്ക് രോഗം ഭേദമായി. ലോകത്ത് ഇന്നലെ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാല് പുതിയ കേസുകളും 5,465 മരണവും റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ ഇന്നലെ 863 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തി നാനൂറ്റി എഴുപത്തിമൂന്ന് ആയി. മുപ്പത്താറായിരം പുതിയ കേസുകളാണ് ഇന്നലെ മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അപകടകരമായ രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നും രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ആന്റണി ഫഔച്ചി മുന്നറിയിപ്പ് നല്‍കി.

റിപബ്ലിക്കൻ ഗവർണർ ഗ്രെഗ് അബ്ബോട്ട് ചൊവ്വാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിൽ ടെക്സാസ് കൊവിഡ് കേസുകൾ ആദ്യമായി ഏറ്റവും കൂടിയ ഒറ്റദിവസത്തെ കണക്കായ 5000 കടന്നു എന്ന് അറിയിച്ചു. കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ അസ്വസ്ഥനായാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഗവർണർ നേരിട്ടത്.

“കൊവിഡ് -19 ന്റെ വ്യാപനം ഒരു വെല്ലുവിളിയല്ലെന്ന് കരുതുന്ന ധാരാളം ആളുകൾ ടെക്സസ് സംസ്ഥാനത്ത് ഇപ്പോഴും ഉണ്ട്. 30 വയസിൽ താഴെയുള്ളവർ വൈറസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു,” ഗവർണർ അബോട്ട് മറ്റൊരു സ്വകാര്യ ഇന്റർവ്യൂവിൽ കെബിടിഎക്സ്-ടിവിയോട് പറഞ്ഞു.

ബ്രസീലില്‍ ഇന്നലെ 1,364 പേരാണ് മരിച്ചത്. 52,771 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ ഇന്നലെ 153 പേര്‍ കൂടി മരിച്ചു. 8,359 ആണ് ഇവിടുത്തെ മരണസംഖ്യ. സ്‌പെയിനില്‍ ഇന്നലെ ഒരാളാണ് മരിച്ചത്. 28,325 ആണ് രാജ്യത്തെ മരണസംഖ്യ. ബെല്‍ജിയത്തില്‍ 17 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 9,713 ആയി. ഇറ്റലിയില്‍ 18 പേരും ഫ്രാന്‍സില്‍ 57 പേരും ബ്രിട്ടനില്‍ 280 പേരുമാണ് ഇന്നലെ മരിച്ചത്. മെക്‌സിക്കോയില്‍ ഇന്നലെ 793 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 23,377 ആയി.

ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി ഇരുപത്തേഴായിരം കടന്നു. ഇവിടെ മരണസംഖ്യ 8,653 ആണ്. പാകിസ്താനിലെ മരണസംഖ്യ 3,695 ആയി ഉയര്‍ന്നു. ഇന്തോനേഷ്യ-2,535, കാനഡ-8,454, ഓസ്ട്രിയ-693, ഫിലിപ്പൈന്‍സ്-1,186, ഡെന്‍മാര്‍ക്ക്-603, ജപ്പാന്‍-955, ഇറാഖ്-1,251, ഇക്വഡോര്‍-4,274 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.