1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ ശമ്പളം വെട്ടിക്കുറച്ച് യുഎസ് കമ്പനികൾ. വെട്ടിക്കുറക്കൽ ബാധിക്കുക സ്വകാര്യ മേഖലയിലെ 4 മില്യനോളം തൊഴിലാളികളെ. ചെറുതും വലുതുമായ നിരവധി കമ്പനികളാണ് ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. പല കമ്പനികളും അത് നടപ്പാക്കി തുടങ്ങിയതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ നേരത്തേ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നും സമാനരീതിയിൽ ശമ്പളം വെട്ടിക്കുറച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെതുടർന്നും വീണ്ടും ശമ്പളം വെട്ടി കുറക്കുന്നതോടെ തൊഴിലാളികൾ ആശങ്കയിലും പ്രതിസന്ധിയിലുമാണ്.

പ്രൊഫണൽ തൊഴിൽ മേഖലയെയാണ് കുടുതലായും ശമ്പളം വെട്ടിക്കുറക്കുന്നത് ബാധിക്കുക. ലേബർ ഡിപ്പാർട്ട്മ​​​െൻറ് കണക്കുപ്രകാരം സ്ഥിരജീവനക്കാരായ 6മില്യനോളം തൊഴിലാളികളോടാണ് പാർട്ട് ടൈമായി ജോലിക്ക് ഹാജറായാൻ മതിയെന്ന് കമ്പനികൾ നിർദ്ദേശം നൽകിയത്.

ചിലയിടങ്ങളിൽ തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുമുണ്ട്. അതേസമയം 5 മുതൽ 50 ശതമാനം വരെ ശമ്പളം കുറച്ചുകൊണ്ട് തൊഴിലാളികളെ പിരിച്ചു വിടാതെ സംരക്ഷിക്കുന്ന കമ്പനികളുമുണ്ട്. കൊവിഡ് ആഘാതത്തിൽ നിന്ന് കരകയറാൻ ഇതല്ലാതെ മറ്റ് വഴിയില്ലെന്ന് കമ്പനികൾ വാദിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.