1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2020

സ്വന്തം ലേഖകൻ: പാർക്കിലും ബീച്ചിലും പ്രവേശിക്കാൻ അബുദാബിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 4 പാർക്കുകളും 3 ബീച്ചുകളുമാണ് തുറന്നത്. നഗരസഭയുടെ സ്മാർട് ഹബ്ബിലൂടെ ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. ഉമ്മുൽ ഇമാറാത്ത് പാർക്ക്, ഖലീഫ പാർക്ക്, ഹുദയ്റത് ബീച്ച്, കോർണിഷ് ബീച്ച്, അൽ സുലൈമി പാർക്ക്, മദീനാ സായിദ് പാർക്ക്, അൽമിർഫ ബീച്ച് അൽദഫ്റ എന്നീ പാർക്കുകളും ബീച്ചുകളുമാണ് തുറന്നത്.

പാർക്കിന്റെയും ബിച്ചിന്റെയും ശേഷിയുടെ 40 ശതമാനം പേർക്കു മാത്രമേ അനുമതി നൽകൂ. അൽഹൊസൻ ആപ്ലിക്കേഷൻ വഴി കൊവിഡ് നെഗറ്റീന് സർട്ടിഫിക്കറ്റ് കാണിച്ചാൽ അനുമതി നൽകും. എങ്കിലും തെർമൽ ക്യാമറ വച്ച് ശരീരോഷ്മാവ് പരിശോധിക്കും. വ്യായാമം ചെയ്യുന്നവർ തമ്മിൽ 2.5 മീറ്ററും ദമ്പതികളാണെങ്കിൽ 1 മീറ്റർ അകലവും പാലിക്കണം. പാർക്കിലും ബീച്ചിലും അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടാൻ പാടില്ല. കടലിൽ ഇറങ്ങുമ്പോൾ ഒഴികെ മറ്റെല്ലാ സമയങ്ങളിലും മാസ്കും ഗ്ലൗസും ധരിക്കണം.

റസ്റ്ററന്റ്, ഇതര ഭോജന ശാലകൾ എന്നിവടങ്ങളിൽ 30 ശതമാനം പേർക്കാണ് പ്രവേശനം. ഒരു മേശയ്ക്കു ചുറ്റും 4 പേരിൽ കൂടുതൽ ഇരിക്കാൻ പാടില്ല. 2 മേശകൾ തമ്മിൽ 2.5 മീറ്റർ അകലം വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.