1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2020

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 19,906 പേര്‍ക്ക്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ നിരക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 544,615 ആയി. 16,424 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 319,393 പേർക്ക് രോഗം ഭേദമായി.

ഏട്ടു സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രോഗവ്യാപനം തടയാൻ പരിശോധകൾ ഇനിയും കൂട്ടാനാണ് കേന്ദ്രസർക്കാ‍ർ നിർദ്ദേശം. ജാഗ്രതയിൽ വീഴ്ച്ച വരുത്തുന്നവർ മറ്റുള്ളവർക്ക് രോഗം പടർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതതരിൽ എൺപത്തിയഞ്ച് ശതമാനവും. കൊവിഡ് മരണത്തിന്റ 87ശതമാനവും ഈ സംസ്ഥാനങ്ങളിൽ ആണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ. ഈ സംസ്ഥാനങ്ങളിലെ രോഗ നിയന്ത്രണം വലിയ പ്രതിസന്ധിയാണ്,

പരിശോധനകൾ കൂട്ടി കൂടുതൽ രോഗികളെ കണ്ടെത്തി നീരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്ര സർക്കാർ നി‍ർദ്ദേശം. ഒപ്പം കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം ഈ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കും.

നിലവിൽ ഗുജറാത്ത്,മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഒരു സംഘം സന്ദർശനം നടത്തുകയാണ്. കൂടുതൽ കേന്ദ്രസംഘത്തെ ഇതിനായി നിയോഗിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൺലോക്ക് തുടരണം എന്ന് നിർദ്ദേശിച്ച പ്രധാനമന്ത്രി ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് ആവശ്യപ്പെട്ടു

ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ 2889 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 83,077 ആയി. പുതുതായി 65 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 2623 ആയി ഉയര്‍ന്നു. ഇതുവരെ 52,607 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവിൽ ചികിത്സയിലുള്ളവര്‍ 27,847 പേരാണ്.

തമിഴ്നാട്ടിൽ 3940 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 82275 ആയി. ചെന്നൈയിൽ മാത്രം പുതിയ 1992 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രോഗബാധിതർ 53762 ആയി. 24 മണിക്കൂറിനിടെ 54 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 1079 ആയി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ നിന്ന് എത്തിയവരില്‍ രോഗബാധിതര്‍ 127 ആയി.

കർണാടകത്തിലും ഇന്ന് കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ഇന്നാണ്. അകെ രോഗികൾ 13190 ആയി. ബെംഗളുരുവിൽ മാത്രം 783 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. ഇന്ന് മാത്രം 16 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 207 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.