1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2020

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് കൃത്യമായ ഇടപെടൽ നടന്നെന്ന് പ്രധാനമന്ത്രി. ഉചിതമായ സമയത്ത് രാജ്യത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചു. അതുകൊണ്ട് രോഗവ്യാപനം കുറഞ്ഞു. എന്നാൽ, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ജാഗ്രത കുറഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ അനുവദിച്ചതോടെ ജനങ്ങൾക്ക് അലംഭാവം കൂടുന്നു. അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാനുള്ള മുൻകരുതലുകൾ കേന്ദ്ര സർക്കാർ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ജൻധൻ അക്കൗണ്ടുകൾ വഴി 21,000 കോടി രൂപ നേരിട്ടു നൽകി. ഒൻപത് കോടിയിലധികം കർഷകരുടെ അക്കൗണ്ടുകളിൽ 18,000 കോടി നൽകി. ഗ്രാമങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികൾക്കായി 50,000 കോടി രൂപ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പിഎം ഗരീബ് കല്യാൺ യോജന പദ്ധതിക്കായി 1.75 ലക്ഷം രൂപ ചെലവഴിച്ചു. ഗരീബ് കല്യാൺ അന്ന യോജന പദ്ധതി (സൗജന്യ ഭക്ഷ്യധാന്യ വിതരണം) നവംബർ അവസാനം വരെ നീട്ടിയതായി പ്രധാനമന്ത്രി അറിയിച്ചു. ആരും പട്ടിണി കിടക്കാതിരിക്കുന്നതിനു വേണ്ടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. 80 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. പദ്ധതി നീട്ടിയതോടെ 9,000 കോടി രൂപ അധികം ചെലവഴിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അൺലോക്ക് 2.0 മാർഗനിർദേശങ്ങൾ ഇവയാണ്.

കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കും.

രാത്രി കര്‍ഫ്യൂ സമയം 10 മണി മുതല്‍ രാവിലെ 5 മണിവരെയാക്കി.

കടകളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.

ജൂലൈ 31 വരെ സ്‌കൂളുകളും കോളെജുകളും അടഞ്ഞു കിടക്കും.

സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, മെട്രോ റെയില്‍ എന്നിവയും പ്രവര്‍ത്തിക്കുകയില്ല.

നിലവില്‍ അനുവദിച്ചിട്ടുള്ള ആഭ്യന്തര വിമാന സര്‍വീസുകളും തീവണ്ടി സര്‍വീസുകളും ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.