1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2020

സ്വന്തം ലേഖകൻ: ​വന്ദേഭാരത്​ പദ്ധതിയിൽ ജൂലൈ മാസത്തിൽ ഖത്തറിൽനിന്ന്​ ഇന്ത്യയിലേക്ക്​ 17 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തി. നേരത്തേ പ്രഖ്യാപിച്ചതിന്​ പുറമേ മുംബൈയിലേക്ക്​ നാല്​, ലഖ്​​നോ​, ​ൈഹദരാബാദ്​​, ചെന്നൈ​, ബംഗളൂരു എന്നിവിടങ്ങളിലേക്ക്​​ മൂന്നു വീതം​, കൊച്ചിയിലേക്ക്​ ഒന്ന്​ എന്നിങ്ങനെയാണ്​ കൂടുതലായി ഉൾ​െപ്പടുത്തിയ വിമാനങ്ങൾ. ഇൻഡിഗോയാണ്​ എല്ലാ സർവിസും നട​ത്തുന്നത്​. ഇന്ത്യൻ എംബസിയിൽ പേര്​ ചേർത്ത ആർക്കും രജിസ്​റ്റർ ചെയ്യു​േമ്പാൾ കിട്ടുന്ന ഇ.ഒ.​െഎ.ഡി നമ്പർ ഉപയോഗിച്ച്​ ഇൻഡിഗോയിൽ നിന്ന്​ നേരിട്ട്​​ വിമാന ടിക്കറ്റുകൾ ബുക്ക്​ ചെയ്യാനാകും.

നേരത്തേ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിൽ വ​ന്ദേഭാരത്​ മിഷനിൽ 193 വിമാനങ്ങൾ ഉണ്ടാകുമെന്നാണ്​ അറിയിച്ചിരുന്നത്​. പിന്നീട്​ ഇത്​ 51 വിമാനങ്ങളായി കുറക്കുകയായിരുന്നു. എന്നാൽ, യാത്രക്കാരുടെ എണ്ണം, ആവശ്യകത എന്നിവ അനുസരിച്ചാണ്​ വിമാനങ്ങൾ അനുവദിക്കുന്നതെന്നും വേണമെങ്കിൽ ആവശ്യം കൂടുന്നതിനനുസരിച്ച്​ വിമാനങ്ങൾ ഇനിയും വരുമെന്നും എംബസി അധികൃതർ പറയുന്നു.

ഇനിയും രജിസ്​റ്റർ ചെയ്​തിട്ടില്ലാത്തവർ ഈ ലിങ്കിൽ (https://www.indianembassyqatar.gov.in/indian_nationals_repatriation_reg_… എന്ന ലിങ്ക്​ വഴി) രജിസ്​റ്റർ ചെയ്യണമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേഭാരത് മിഷനിലൂടെ ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ സ്വന്തം സംസ്ഥാനങ്ങളിലേക്കുതന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ഭാവിയിലുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാണിത്​.

വന്ദേഭാരത് മിഷൻ വിമാനത്തോടൊപ്പം കണക്ടിങ്​ വിമാനങ്ങളിൽ ഒരിക്കലും ടിക്കറ്റ് ബുക്ക് ചെയ്യരുത്​. ആദ്യമിറങ്ങുന്ന സ്ഥലത്ത് സമ്പർക്ക വിലക്ക് നിർബന്ധമാണ്​. മറ്റു നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ വരുംദിവസങ്ങളിൽ ഖത്തറിൽ നിന്നു പറക്കുന്നുണ്ട്. ഇതിനാൽ, സ്വന്തം സംസ്ഥാനത്തേക്കും അടുത്ത നഗരത്തിലേക്കുമുള്ള വിമാനങ്ങളിൽ തന്നെ ടിക്കറ്റ്​ ബുക്ക്​ ചെയ്യണം.

വന്ദേഭാരത് നാലാം ഘട്ടത്തിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള 104 വിമാനങ്ങളിൽ 51ഉം കേരളത്തിലേക്ക്. ഈ മാസം 15 മുതൽ 31 വരെയുള്ള പട്ടികയനുസരിച്ച് അബുദാബിയിൽനിന്ന് 13ഉം ദുബായിൽ നിന്ന് 27ഉം ഷാർജയിൽനിന്ന് 11ഉം വിമാനങ്ങൾ കേരളത്തിലെ വിവിധ സെക്ടറുകളിലേക്കു സർവീസ് നടത്തും.

കൊച്ചി 20, കോഴിക്കോട് 14, തിരുവനന്തപുരം 9, കണ്ണൂർ 8 എന്നീ വിമാനങ്ങളാണ് സർവീസ് നടത്തുക. 177 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. കേരളത്തിനു പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന, പഞ്ചാബ്, ഹരിയാന‍, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലേക്കും സർവീസുണ്ട്.‌

ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 20 സർവീസുകൾ

ജൂലൈ 16 മുതൽ 31 വരെ നീളുന്ന വന്ദേഭാരത് നാലാംഘട്ടത്തിൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് മൊത്തം 20 സർവീസുകളാണ് ഉള്ളത്. കേരളത്തിലേക്ക് 7 സർവീസുകളാണ് പുതിയ ഷെഡ്യൂളിൽ ഉള്ളത്. മസ്കത്തിൽ നിന്ന് ആറും സലാലയിൽ നിന്ന് ഒരു സർവീസുമാണ് കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മസ്കത്തിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനങ്ങൾ വീതവും സലാലയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാനവുമാണ് ഉള്ളത്. ജൂലൈ 21 ചൊവ്വാഴ്ചയാണ് കേരളത്തിലേക്കുള്ള സർവീസുകൾ തുടങ്ങുന്നത്.

മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തിനും കൊച്ചിക്കുമാണ് ആദ്യ ഘട്ടത്തില്‍ വിമാനങ്ങളുള്ളത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എംബസിയിൽ രജിസ്റ്റർ ചെയ്തവർ യാത്രാ സന്നദ്ധത അറിയിക്കണം. ഇതിനായി എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലുള്ള ഗൂഗിൾ ഫോറം പൂരിപ്പിച്ച് നൽകുകയാണ് വേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.