1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2020

സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞ വീസകളും എമിറേറ്റ്സ് ഐഡികളും മറ്റും പുതുക്കുന്നത് ഘട്ടംഘട്ടമായിട്ടാകുമെന്ന് ദ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ. മാർച്ച്, ഏപ്രിൽ കാലയളവിൽ കാലാവധി തീർന്നവരുടെ പുതുക്കൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മേയിൽ കാലാവധി കഴിഞ്ഞവരുടെ അപേക്ഷകൾ ഓഗസ്റ്റ് 11 മുതൽ സ്വീകരിക്കും. ജൂൺ മുതൽ ജൂലൈ 11 വരെ കാലാവധി കഴിഞ്ഞവരുടെ അപേക്ഷകൾ സെപ്റ്റംബർ 10 മുതൽ സ്വീകരിക്കും.

ജൂലൈ 11ന് ശേഷം കാലാവധി തീർന്നവരുടെ പുതുക്കൽ അപേക്ഷകൾക്ക് പ്രത്യേക പരിധി ഇതുവരെ വച്ചിട്ടില്ല. കൊവിഡ് പ്രമാണിച്ച് അധികൃതർ പ്രഖ്യാപിച്ചിരുന്ന വീസ കാലാവധി ഇളവുകളെല്ലാം കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. എല്ലാ തരത്തിലുള്ള വീസകളുടെയും കാലാവധി ഡിസംബർ 31 വരെ ഉണ്ടാകും എന്ന മുൻ പ്രഖ്യാപനമാണ് അസാധുവാക്കിയത്. എൻട്രി പെർമിറ്റ്, ഐഡി കാർഡ് കാലാവധി എന്നിവയ്ക്കും ഇതു ബാധകമാണ്. രാജ്യത്തുള്ളവർക്ക് ഇവ പുതുക്കാൻ മൂന്നു മാസവും രാജ്യത്തിന് വെളിയിൽ 6 മാസത്തിൽ താഴെയായ താമസവീസക്കാർക്കും ജിസിസി പൗരന്മാർക്കും ഒരുമാസത്തെ സമയപരിധിയുമാണ് നൽകിയിട്ടുള്ളത്.

ആറുമാസത്തിൽ കൂടുതൽ വെളിയിൽ താമസിച്ച് വീസ കാലാവധി കഴിഞ്ഞവർക്ക് യുഎഇയിൽ വരാം. അതതു രാജ്യങ്ങളും യുഎഇയും വ്യോമഗതാഗതം പുനരാരംഭിക്കുന്ന ദിനം തൊട്ടാണ് ഇതിന്റെ കാലാവധി നിശ്ചയിക്കുന്നത്. എക്സംപ്ഷൻ കാലാവധി ഒഴികെയുള്ള കാലയളവിലെ പിഴകളും ഇനി ബാധകമാകും. കസ്മറ്റർ സെന്ററുകളിലെ തിരക്ക് ഒഴിവാക്കാൻ പരമാവധി ഓൺലൈനായും സേവനങ്ങൾ നൽകും.

20 പേരിൽ കൂടുതൽ ഒരുമിച്ച് താമസിക്കുന്നത് വിലക്കി സൌദി

നഗരത്തിനകത്തോ പുറത്തോ 20 പേരിൽ കൂടുതൽ ആളുകൾ ഒരുമിച്ച് താമസിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. പൊതുസുരക്ഷ പരിഗണിച്ചാണ് പുതിയ തീരുമാനം. കൊറോണ പശ്ചാത്തലത്തിൽ വ്യക്തികൾക്കും ഭവന നിർമാണത്തിനും പുതിയ ആരോഗ്യ ചട്ടങ്ങൾ നടപ്പിൽ വരുത്തുമെന്ന് അധികൃതർ പറഞ്ഞു.

ആഭ്യന്തരം, നഗര-ഗ്രാമകാര്യം, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹ്യവികസനം, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് വിലക്ക് കർശനമായി നടപ്പാക്കുക. നഗര-ഗ്രാമകാര്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ വരുന്ന പ്രത്യേക സമിതി ഇത് നിരീക്ഷിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.