1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണ നിരക്കിൽ 10% കുറവ്. രാജ്യത്ത് 24 മണിക്കൂറിനിടെ 155 കൊവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ആഴ്ചയിൽ ദിവസേനയുള്ള മരണങ്ങളുടെ എണ്ണം 10 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് 171 മരണങ്ങളായിരുന്നെങ്കിൽ ഇന്നലെ 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം വാരാന്ത്യങ്ങളിൽ കണക്കുകൾ കുറവാകുന്നത് സാധാരണമാണ്.

ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 43,730 ആണെങ്കിലും സംശയിക്കപ്പെടുന്ന മരണങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ ആകെ മരണം 55,000 ആയിരിക്കുമെന്നാണ് സൂചന. കൊറോണ വൈറസ് പ്രതിസന്ധി നിയന്ത്രണാതീതമായതിന് ശേഷം ആദ്യമായി ഇംഗ്ലണ്ടിലും വെയിൽസിലും ഓരോ ആഴ്ചയും മരിക്കുന്നവരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കുറഞ്ഞതായി ഇന്നലെ പുറത്തുവിട്ട പ്രത്യേക കണക്കുകളും വ്യക്തമാക്കുന്നു.

അതേസമയം ബ്രിട്ടനിൽ ആദ്യത്തെ കൊവിഡ് തരംഗം അവസാനിച്ചതായി ഒരു പ്രമുഖ ശാസ്ത്രജ്ഞൻ അവകാശപ്പെട്ടു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സെന്റർ ഫോർ എവിഡൻസ് ബേസ്ഡ് മെഡിസിൻ ഡയറക്ടർ പ്രൊഫസർ കാൾ ഹെനെഗാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ നടക്കുന്നത് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗമാണെന്നാണ് ഒരു വിഭാഗം വിദഗ്ദർ പറയുന്നത്.

ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ ടിൽബറി പോർട്ടിൽ കുടുങ്ങിയ 110 മലയാളികൾ ഉൾപ്പെടെ 360 കപ്പൽ ജീവനക്കാർ ഇന്നു നാട്ടിലേക്ക് തിരിക്കും. ക്രൂയിസ് കമ്പനി ചാർട്ടർ ചെയ്തു നൽകിയ ഖത്തർ എയർവേസിന്റെ പ്രത്യേക വിമാനത്തിലാണ് ഇവർ ഇന്നു രാവിലെ ഒൻപതിനു ഗോവയിലേക്ക് പറക്കുക. നൂറുദിവസത്തോളമായുള്ള വിരസമായ കപ്പൽ ജീവിതത്തിന് ഒടുവിലാണ് ഇവർ നാട്ടിലേക്ക് പുറപ്പെടുന്നത്. പത്തിലേറെ മലയാളികൾ ഉൾപ്പെടെയുള്ള ബാക്കി 136 പേരുടെ കാത്തിരിപ്പ് തുടരുകയാണ്.

ഭക്ഷണവും താമസസൌകര്യവും ബേസിക് സാലറിയും കമ്പനി നൽകിയിരുന്നെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റ ആശങ്കയിലായിരുന്നു മലയാളികളായ പല ജീവനക്കാരും. വിവിധ ലോകരാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ വേൾഡ് ക്രൂയിസ് നടത്തിയിരുന്ന കപ്പലുകളിലെ ജീവനക്കാരാണ് ഇവരെല്ലാം. തുറമുഖങ്ങൾ അടച്ചതോടെ കപ്പലുകൾ അടിയന്തരമായി യാത്രനിർത്തി ഇംഗ്ലണ്ടിലെ മദർ പോർട്ടുകളിലേക്ക് തിരികെപോന്നു. കപ്പലുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഇതിനോടകം സുരക്ഷിതമായി മടക്കി അയച്ചു കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.