1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2020

സ്വന്തം ലേഖകൻ: പോര്‍ച്ചുഗലില്‍ താമസവിസക്ക് അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദേശികളും ഇനി രാജ്യത്തെ സ്വദേശികളായിരിക്കും. തിങ്കളാഴ്ച്ച മുതല്‍ ജൂലൈ 1 വരെയായിരുക്കും ഈ പരിഗണ ലഭിക്കുക. ആഗോശ തലത്തില്‍ തന്നെ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിസാണ് പോര്‍ച്ചുഗല്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇത് പ്രകാരം കുടിയേറ്റക്കാര്‍ക്കും എല്ലാ സേനങ്ങളും ലഭിക്കും.

ഇത്തരത്തില്‍ മെഡിക്കല്‍ പരിരക്ഷ, ബാങ്ക് അക്കൗണ്ട്, തൊഴില്‍ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി ഇവര്‍ക്ക് അപേക്ഷിച്ചതിന്റെ തെളിവുകള്‍ മാത്രം മതിയാവും. താമസ വിസക്കുള്ള അപേക്ഷ ഇതുവരേയും പ്രോസസ് ചെയ്യാത്തതിനാല്‍ ആളുകള്‍ക്ക് പൊതു സേവനങ്ങള്‍ ലഭിക്കാതെ വരരുതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ക്ലോഡിയ വെലോസോ പറഞ്ഞു. ഈ അസാധാരണ ഘട്ടത്തില്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും തമ്മിലുള്ള സമ്പര്‍ക്കം കുറക്കുന്നത് വഴി പകര്‍ച്ച വ്യാധിയുടെ തോത് കുറക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. 5170 പേര്‍ക്കാണ് സ്‌പെയിനില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നൂറ് പേര്‍ ഇതിനകം രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. മെയ് അനസാനത്തോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലാവുമെന്ന് പോര്‍ച്ചുഗല്‍ അധികൃതരുടെ വിലയിരുത്തല്‍.

എത്ര പേര്‍ ഇവിടെ താമസവിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന കണക്ക് വ്യക്തമല്ല. എന്നാല്‍ 2019 ല്‍ 580000 കുടിയേറ്റക്കാര്‍ പോര്‍ച്ചുഗലില്‍ എത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അതില്‍ 135000 പേര്‍ക്ക് താമസ വിസ അനുവദിച്ചുകൊടുത്തിട്ടുണ്ട്. കൊറോണ വ്യാപിക്കുന്ന പശ്ചാതലത്തില്‍ ഇന്ത്യക്ക് പുറമേ പോര്‍ച്ചുഗല്‍ അടക്കമുള്ള രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.