1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2020

സ്വന്തം ലേഖകൻ: ലോകത്താകെയുള്ള കോവിഡ്-19 ബാധിതരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. ഇതുവരെ 6,02,262 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാല അറിയിച്ചു. 27,862 പേർ ലോകത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചതായാണ് ശനിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ. ഇറ്റലിയിലാണ് മരണം ഏറ്റവും കൂടുതൽ. 9134 പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു. സ്‌പെയിനിൽ 5,138പേരും ചൈനയിൽ 3.174 പേരും രോഗം ബാധിച്ച് മരിച്ചു.

യുഎസിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. 104,686 പേർക്ക് യുഎസിൽ രോഗം സ്ഥിരീകരിച്ചതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ നിന്നുള്ള കണക്കുകൾ. ഇറ്റലിയിൽ 86,498 പേർക്കും ചൈനയിൽ 81,946 പേർക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. സ്‌പെയിനിൽ 65, 719ഉം ജർമനിയിൽ 50, 871ഉം കോവിഡ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചു.

131,854 പേരാണ് ഇതുവരെ രോഗവിമുക്തരാായത്. ഇതിൽ 62, 098പേർ ചൈനയിൽ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത വുഹാൻ നഗരമുൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിലുള്ളവരാണ്. ഇറാനിൽ 11,183 പേരും ഇറ്റലിയിൽ 10,950 പേരും രോഗവിമുക്തരായി.

ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 996 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ദിവസത്തിനിടെ ഇത്രയും ആളുകൾ മരിക്കുന്നത്. സ്‌പെയിനിൽ ഒരു ദിവസത്തിനിടെ 7800ലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിച്ചവരിൽ 15 ശതമാനവും ആരോഗ്യ പ്രവർത്തകരാണ്. മരണസഖ്യയിൽ ഇറ്റലിക്ക് പിറകിൽ രണ്ടാമതാണ് സ്‌പെയിൻ.

യുഎസിൽ ന്യൂയോർക്ക് നഗരത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 1.5 ശതമാനമാണ് യുഎസിൽ കോവിഡ് മരണ നിരക്ക്. ഇറ്റലിയിൽ ഇത് 10.5 ശതമാനമാണ്.

ഐക്യരാഷ്ട്ര സഭയുടെ 86 ജീവനക്കാർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ ജീവനക്കാരെയാണ് കോവിഡ് കൂടുതലായി ബാധിച്ചതെന്ന് യുഎൻ വക്താവ് സ്റ്റെഫേയ്ൻ ദുജാറിക് അറിയിച്ചു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും യുഎസിലുമുള്ള യുഎൻ ഉദ്യോഗസ്ഥരെയും കോവിഡ് ബാധിച്ചിട്ടുണ്ട്. രോഗ വ്യാപനം കുറയ്ക്കുന്നതിനായി യുഎൻ ജീവനക്കാരിൽ ഭൂരിപക്ഷവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും ദുജാറിക് പറഞ്ഞു.

കോവിഡിനെത്തുടർന്ന് നിരവധി രാജ്യങ്ങൾ അടച്ചുപൂട്ടലിലേക്ക് പോയതോടെ ആഗോള സാമ്പത്തിക രംഗം പ്രതിസന്ധിയിലേക്ക് പോയതായി ഐഎംഎഫിന്റെ പ്രഖ്യാപനം വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. 2009ലേതിനേക്കാളും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. പ്രതിസന്ധിയിൽനിന്ന് അടുത്ത വർഷത്തോടെ കരകയറാനാവുമെന്നും ഐഎംഎഫ് മാനേജിങ് ഡയരക്ടർ ക്രിസ്റ്റാലിന ജോർജിയേവ വ്യക്തമാക്കി.

കൊവിഡ് 19 വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. സൗദി പൗരനാണ് മരിച്ചത്. ഇതോടെ സൗദിയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. അതേസമയം രാജ്യത്ത് 99 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേരാണ് വിദേശത്ത് നിന്നെത്തിയത്. 89 പേര്‍ക്കും സമൂഹ വ്യാപനം വഴിയാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1203 ആയി. ചികിത്സയിലായിരുന്ന 37 പേര്‍ ഇതുവരെ രോഗവിമുക്തി നേടുകയും ചെയ്തു.

തുര്‍ക്കിയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 92 ആയി. 5698 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തുര്‍ക്കിയില്‍ അന്തര്‍ദേശിയ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഒപ്പം രാജ്യത്തിനുള്ളിലെ വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണമുണ്ട്. നിയന്ത്രണങ്ങള്‍ എപ്പോള്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ വ്യക്തമാക്കിയിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ക്ഷമയും ത്യാഗവും കാണിക്കാന്‍ എര്‍ദൊഗാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. തുര്‍ക്കിയിലെ സ്‌കൂളുകളും മറ്റം സ്ഥാപനങ്ങളും ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ്. തലസ്ഥാനമായ അങ്കാര, സാമ്പത്തിക കേന്ദ്രമായ ഇസ്താംബൂള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ കര്‍ശന നിയന്ത്രണമാണുള്ളത്. പ്രായമായവര്‍ക്ക് യാത്രവിലക്കും ഏര്‍പ്പെടുത്തിയുട്ടുണ്ട്.

യു എ ഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 63 പേരില്‍ 30 പേരും ഇന്ത്യക്കാരാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കിർഗിസ്ഥാൻ, സൊമാലിയ, അൾജീരിയ, സൗദി അറേബ്യ, ഇറാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും അഫ്ഗാനിസ്ഥാൻ, കുവൈറ്റ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേര്‍ വീതവും ഈജിപ്തിൽ നിന്ന് മൂന്ന് പേരും ബ്രിട്ടനിൽ നിന്ന് നാല് പേരും പാകിസ്ഥാനിൽ നിന്ന് ആറ് പേരും സ്വദേശികളായ എട്ട് പേരും ഇന്ത്യയിൽ നിന്നുള്ള 30 പേരും ഉൾപ്പെടുന്നവരാണ് പുതിയ കേസുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.