1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2020

സ്വന്തം ലേഖകൻ: സൗദിയിൽ സന്ദർശന വിസയിൽ വന്ന് വിമാന യാത്ര മുടങ്ങിയ കാരണത്താൽ തിരിച്ചുപോകാൻ കഴിയാത്തവരുടെ വിസ കാലാവധി നീട്ടി നൽകുമെന്ന് പാസ്പോർട്ട് വിഭാഗം (ജവാസാത്) വ്യക്തമാക്കി. സൌദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ അല്‍ സഊദാണ് ഇതിനുള്ള ഉത്തരവിട്ടത്. ഫാമിലി വിസിറ്റ്, തൊഴിൽ വിസിറ്റ്, ചികിത്സ വിസിറ്റ് തുടങ്ങി എല്ലാ ഇനം വിസിറ്റ് വിസയും പുതുക്കി നൽകും.

ആഭ്യന്തര മന്ത്രാലയത്തിൻറെ ഓൺലൈൻ പോർട്ടലായ അബഷിർ, ബിസിനസ് അബഷിർ, മുഖീം തുടങ്ങിയ വെബ് പോർട്ടലിൽ ഈ സേവനം ലഭ്യമാണ്. ഏതെങ്കിലും സാഹചര്യത്തിൽ ഓൺലൈൻ വഴി പുതുക്കാനാവുന്നില്ലെങ്കിൽ ജവാസാത്തിന്റെ ഓഫീസിൽ നിന്നും ഈ സേവനം ലഭ്യമാവും.

വിസ കാലാവധി തീരാറായവരും സൗദിയിൽ വന്ന് 180 ദിവസം പിന്നിട്ടവരും പുതുക്കൽ നടപടി ഓൺലൈൻ വഴി ഉടൻ പൂർത്തീകരിക്കണമെന്നും ജവാസാത് അഭ്യർത്ഥിച്ചു. പുതുക്കാനുള്ള ഫീസ് ഓൺലൈൻ വഴി അടച്ചുമാണ് ഓൺലൈൻ സേവനം ലഭിക്കുക. ജവാസാത് വഴി നേരിട്ട് പുതുക്കുന്നവരും ഫീസ് അടച്ച ശേഷം തൊട്ടടുത്ത ഓഫീസിനെ സമീപിക്കുകയാണ് വേണ്ടത്. നാഷണൽ ഡാറ്റ സെന്ററുമായി സഹകരിച്ചാണ് പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള പുതുക്കൽ നടപടി നടക്കുന്നതെന്നും ജവാസാത് വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.