1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2020

സ്വന്തം ലേഖകൻ: ലോകം മുഴുവന്‍ കൊറോണ അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ അനാസ്ഥ കാരണമായോയെന്ന ചര്‍ച്ചകള്‍ മുറുകുന്നു. ചൈനയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കൃത്യമായും ശക്തവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

കൊറോണയുടെ പേരില്‍ ചൈനയെ അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയത്തേ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ സംഘടന വൈകിയെന്നാണ് വിമര്‍ശനം. മാത്രമല്ല കോവിഡ്-19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിനും ലോകാരോഗ്യ സംഘടന അമാന്തം കാട്ടിയെന്നും ആഗോള തലത്തില്‍ രോഗത്തിനെതിരെ സഹകരണം ശക്തമാക്കുന്നതിലും ലോകാരോഗ്. സംഘടന പരാജയപ്പെട്ടുവെന്നും വിമര്‍ശകര്‍ പറയുന്നു.

മാത്രമല്ല രോഗവ്യാപനം തടയുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കുന്നതിലും വീഴ്ചവരുത്തി. മൗലികമായ പല ചോദ്യങ്ങള്‍ക്കും ലോകാരോഗ്യ സംഘടനയുടെ പക്കല്‍ ഉത്തരമുണ്ടായിരുന്നില്ലെന്നും വിമര്‍ശനമുണ്ട്.

ലോകത്തെല്ലായിടത്തും 120,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് ലോകാരോഗ്യ സംഘടന ഇതിനെ മഹാമാരിയായി പ്രഖ്യാച്ചത്. രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായെന്നും വിമര്‍ശകര്‍ പറയുന്നു.

ലോകാരോഗ്യ സംഘടന ചൈനയ്ക്ക് വേണ്ടി സംഘടന വിട്ടുവീഴ്ച ചെയ്തതായി ട്രംപ് ആരോപിച്ചു. ലോകാരോഗ്യ സംഘടയുടെ പ്രവൃത്തിയില്‍ നിരവധി ആളുകള്‍ അസന്തുഷ്ടരാണെന്നും ട്രംപ് പറഞ്ഞു. ആര്‍ക്കെങ്കിലും വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് കണ്ടാല്‍ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക പുനഃപരിശോധിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെദ്രോസ് അധനോന്‍ ഗെബ്രെയ്‌സസിനെതിരെയാണ് വിമര്‍ശനങ്ങള്‍ അധികവും. കൊറോണ വൈറസ് വ്യാപനം തടയാന്‍ ചൈന സ്വീകരിച്ച മാര്‍ഗങ്ങളെ ഇദ്ദേഹം പുകഴ്ത്തിയിരുന്നു. കൊറോണ വിഷയത്തില്‍ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ചൈനയുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം.

കഴിഞ്ഞ ജനുവരിയില്‍ ചൈനീസ് സന്ദര്‍ശനം നടത്തി പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി ഗെബ്രെയ്‌സസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ചൈനയെ പുകഴ്ത്തി അദ്ദേഹം ട്വീറ്റ് ചെയ്യുകയും അത് വിവാദമാവുകയും ചെയതത്. ഇതേചുറ്റിപ്പറ്റി നടന്ന വിവാദങ്ങളാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്കുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.