1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2020

സ്വന്തം ലേഖകൻ: നാൽപ്പതോളം രാജ്യങ്ങളെ സമ്പൂർണ അടച്ചുപൂട്ടലിലേക്കെത്തിച്ച കോവിഡ്, കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നു. മൊറീഷ്യസിലും കൊളംബിയയിലും ആദ്യ മരണം. റുമാനിയ, ഗാസ എന്നിവിടങ്ങളിലും ആഫ്രിക്കയിൽ അംഗോള എറിട്രിയ യുഗാണ്ട എന്നിവിടങ്ങളിലും ഇതാദ്യമായി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു.

അതിനിടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,39,710 ആയി. മരണസംഖ്യ പതിനയ്യായിരത്തോട് അടുക്കുകയാണ്. നിലവിലുള്ള രോഗികളില്‍ പകുതിയോളം യൂറോപ്യന്‍ രാജ്യങ്ങളിലാണ്.

ഇറ്റലിയില്‍ 60,000 രോഗികള്‍. മരണം 5500 കടന്നു. ഇന്നലെ മാത്രം 651 മരണം. സ്പെയിനില്‍ 28,768 രോഗികള്‍. ഇന്നലെ മാത്രം 3100 പുതിയ കേസുകള്‍. ഇന്നലെ സ്പെയിനില്‍ മരിച്ചത് 375 പേര്‍. അമേരിക്കയില്‍ ഇന്നലെ മാത്രം 9300 പേര്‍ രോഗബാധിതരായി. മരണം 450 ക‌‌ടന്നു. ആകെ രോഗികള്‍ 34,673. ബ്രിട്ടനിലും ഇറ്റലിയുടെ സ്ഥിതി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പു നല്‍കി.

ഫ്രാന്‍സ്- യു.കെ അതിര്‍ത്തി അടക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സ് 674, ജര്‍മനി 94 ,ഇറാന്‍ 1685, ദക്ഷിണ കൊറിയ 111, നെതര്‍ലാന്‍ഡ് 98 എന്നിങ്ങനെയാണ് മരണനിരക്ക്. ജര്‍മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കല്‍ ക്വാറന്റൈനിലാണ്. ഓസ്‍ട്രേലിയയും ന്യൂസിലാന്‍ഡും നിയന്ത്രണങ്ങള്‍ ശക്തമാക്കി.

രോഗികളുടെ എണ്ണത്തിൽ വൻവർധനയുണ്ടായ ജർമനിയിൽ ചാൻസലർ അംഗല മെർക്കൽ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. ചികിത്സിച്ച ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. വസതിയിൽ ക്വാറന്റീനിൽ പ്രവേശിക്കാൻ അംഗല മെർക്കൽ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക കാര്യങ്ങൾ വസതിയിലിരുന്നായിരിക്കും നിർവഹിക്കുക. കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ വെള്ളിയാഴ്ചയാണ് അംഗല മെർക്കലിന് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.