1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ്​ വികസിപ്പിച്ചത്​ ​വുഹാനിലെ ലാബിൽ നിന്നാണെന്നും ഇതിന്​ തെളിവുണ്ടെന്നും ചൈനീസ്​ ​ഗവേഷക. ചൈനീസ്​ സർക്കാറി​െൻറ ഉടമസ്​ഥതയിലുളള ലാബിൽ നിന്നാണ്​ കൊറോണ വൈറസി​െൻറ ഉത്​ഭവം. വുഹാനിലെ മത്സ്യമാർക്കറ്റാണ്​ വൈറസ്​ ബാധയുടെ ഉത്​ഭവമെന്ന ധാരണ തെറ്റാണെന്നും ചൈനീസ്​ വൈറോളജിസ്​റ്റ് ഡോ.​ ലി മെങ്​ യെൻ പുറത്തിറക്കിയ യുട്യൂബ്​ വിഡിയോയിൽ പറയുന്നതായി ന്യൂസ്​ 18 റിപ്പോർട്ടിൽ പറയുന്നു.

കൊറോണ വൈറസിൻറെ ഉത്​ഭവം സംബന്ധിച്ച രഹസ്യം അറിയാവുന്നതിൽ തനിക്ക്​ ചൈനയിൽ സുരക്ഷ പ്രശ്​നം നേരിട്ടതായും അതിനാൽ യു.എസിലേക്ക്​ പോന്നതായും ബ്രിട്ടീഡ്​ ടോക്​ ഷോ ആയ ലൂസ്​ വിമണിൽ പ​ങ്കെടുത്ത്​ ലീ പറഞ്ഞു.

ഹോങ്​കോങ്ങിലെ സ്​കൂൾ ഓഫ്​ പബ്ലിക്​ ഹെൽത്തിലെ വൈറോളജിസ്​റ്റായ ലീ ​കൊറോണ വൈറസി​െൻ ഉത്​ഭവത്തെക്കുറിച്ച്​ പഠനം നടത്തിയിരുന്നു. ഡിസംബർ 31ൽ വൈറസി​െനക്കുറിച്ച്​ പഠിക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ മുതിർന്ന ഗ​േവഷകർ പിന്നീട്​ അവ ഒതുക്കിതീർത്തു. കൊറോണ വൈറസ്​ പടർന്നുപിടിച്ചപ്പോൾ കണ്ടുപിടിത്തം സംബന്ധിച്ച്​ പുറത്തു പറയരുതെന്നും നിർ​േദശിച്ചതായും പറയുന്നു.

​കൊറോണ വൈറസി​െൻറ ഉത്​ഭവം വുഹാനിലെ ലാബിൽ നിന്നാണെന്ന്​ തെളിയിക്കുന്ന എല്ലാ ​പഠനറിപ്പോർട്ടും കൈവശമുണ്ട്​. ശാസ്​ത്രം അറിയാത സാധാരണക്കാർക്ക്​ പോലും മനസിലാകുന്ന രീതിയിൽ അവ പ്രസിദ്ധീകരിക്കും. നിങ്ങൾക്ക്​ അത്​ പരിശോധിക്കുകയും കാര്യങ്ങൾ മനസിലാക്കുകയും ​െചയ്യാം -അവർ പറഞ്ഞു.

ചൈനീസ്​ അധികൃതർ പിന്നീട്​ ത​െൻറ കൈയിലുള്ള രേഖകളെല്ലാം നശിപ്പിച്ചു. പിന്നീട്​ ത​ന്നെകുറിച്ച്​ അപവാദപ്രചരണം നടത്താൻ ചിലരെ നിയമിച്ചതായും ലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.