1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2020

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ജനവാസമുള്ള നഗരമായിരുന്നു ബെയ്ജിങ്ങ്. എന്നാല്‍ ഇന്ന് ഈ നഗരത്തിന് ഭയാനകമായ നിശ്ബ്ദതയാണ്. അടഞ്ഞുകിടക്കുന്ന വന്‍ കെട്ടിടങ്ങളും ആളൊഴിഞ്ഞ തെരുവും ഭയപ്പെടുത്തുകയാണ്. കൊറോണയ്ക്ക് ശേഷമുള്ള ബെയ്ജിങ്ങ് നഗരത്തിന്റെ വിജനതയെ കുറിച്ച് റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്തെ അഞ്ച് വന്‍ ശക്തികളിലൊന്നായ രാജ്യത്തിന്റെ തലസ്ഥാനം വിജനതകൊണ്ട് ഭയപ്പെടുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.

ബെയ്ജിങ്ങില്‍ മഞ്ഞുപെയ്യുന്നത് ചൈനക്കാര്‍ക്ക് പ്രിയപ്പെട്ടകാഴ്ചയാണ്. ബെയ്ജിങ്ങിനപ്പോള്‍ തൂവെള്ള നിറമായിരിക്കും. ഫോട്ടോയെടുക്കാനും മഞ്ഞില്‍ പുതഞ്ഞ ബെയ്ജിങ്ങിനെ കാണാനുമായി ആയിരങ്ങളാണ് നഗരത്തിൽ സാധാരണയെത്താറ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ബെയ്ജിങ്ങിനെ കാണാന്‍ ആരും എത്തുന്നില്ല. മഞ്ഞ് വീണ് വെളുത്ത പോയ ബെയ്ജിങ്ങ് ആളനക്കമില്ലാതെ നിശബ്ദമായപ്പോള്‍ പ്രേതനഗരമെന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്.

ബെയ്ജിങ്ങിന്റെ മാത്രം അവസ്ഥയല്ലിത് ഷാങ്ഹായ് തുടങ്ങി ചൈനയിലെ പ്രമുഖ നഗരങ്ങളെല്ലാം ബെയ്ജിങ്ങിനെ പോലെ പ്രേതനഗരമായി മാറിക്കഴിഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ ചൈനീസ് സര്‍ക്കാര്‍ അവധി പ്രഖ്യപിച്ചതും ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചതുമാണ് ഏറ്റവും ജനസാന്ദ്രതയുള്ള ഈ നഗരങ്ങളെ പോലും ശ്മശാന മൂകതയിലേക്ക് തള്ളിയിട്ടത്.

ഇതിനോടകം തന്നെ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു. ചൈനയ്ക്ക് പുറത്ത് 30 രാജ്യങ്ങളില്‍ കൊറോണ വൈറസ് എത്തിക്കഴിഞ്ഞു. ലോക്കത്തെ മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ 37555 പേര്‍ കൊറോണയുടെ പിടിയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.