1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2020

സ്വന്തം ലേഖകൻ: ദുബായ്യിലെ തിരഞ്ഞെടുക്കപ്പെട്ട മാളുകളിൽ കൊവിഡ് പരിശോധന നടത്താൻ സൗകര്യമൊരുക്കി ദുബായ് ഹെൽത്ത്​ അതോറിറ്റി (ഡി.എച്ച്​.എ). മാൾ ഓഫ്​ എമിറേറ്റ്​സ്​, മിർദിഫ്​ സിറ്റി സെൻറർ, ദേര സിറ്റി സെൻറർ എന്നിവിടങ്ങളിലാണ്​ പരിശോധന​. പൊതുജനങ്ങൾക്ക് ബുക്ക്​ ചെയ്​ത ശേഷം മാളുകളിൽ എത്തി സൗകര്യം പ്രയോജനപ്പെടുത്താം. കൊവിഡ് പരിശോധന നിർബന്ധമാക്കപ്പെട്ട രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ്​ പരിശോധന തുടങ്ങിയിരിക്കുന്നത്​.രാവിലെ 11 മുതൽ വൈകീട്ട് ആറു​ വരെയായിരിക്കും പ്രവർത്തനം. എല്ലാ ദിവസവും ഇവ പ്രവർത്തിക്കും.

ഡി.എച്ച്​.എയുടെ ടോൾ ഫ്രീ നമ്പറായ 800342ൽ വിളിച്ച്​ ബുക്ക്​ ചെയ്​ത ശേഷം വേണം പരിശോധനക്ക്​ പോകാൻ. 150 ദിർഹമാണ്​ നിരക്ക്​. 24 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.അതേസമയം, പനിയോ മറ്റു​ രോഗലക്ഷണങ്ങളോ ഉള്ളവരെ മാളുകളിലെ പരിശോധന കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ല. ചികിത്സപരമല്ലാത്ത ആവശ്യങ്ങൾക്കായാണ്​ പരിശോധന. ചില രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യണമെങ്കിൽ പി.സി.ആർ പരിശോധനഫലം നിർബന്ധമാണ്​.

അബൂദബിയിലേക്ക്​ ​പ്രവേശിക്കണമെങ്കിൽ പി.സി.ആർ പരിശോധനയുടെയോ ലേസർ പരിശോധനയുടെയോ ഫലം ആവശ്യമാണ്​. ഇവർക്ക്​ ഉപകാരപ്പെടുന്ന രീതിയിലാണ്​ സെൻററുകൾ സജ്ജീകരിച്ചിരിക്കുന്നത്​. ദിവസം 180 പരിശോധനകൾ നടത്താനുള്ള സൗകര്യം ഓരോ കേന്ദ്രങ്ങളിലുമുണ്ട്​.ഡി.എച്ച്​.എ ഡയറക്​ടർ ജനറൽ ഹുമൈദ്​ അൽ ഖ്വത്തമി മൂന്നു​ കേന്ദ്രങ്ങളും സന്ദർശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.