1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2019

സ്വന്തം ലേഖകൻ: റോള്‍സ് റോയ്‌സ് സൂപ്പര്‍ ലക്ഷ്വറി എസ്.യു.വി മോഡലായ കള്ളിനനിന്റെ പുതിയ ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ അവതരിപ്പിച്ചു. കറുപ്പ് നിറം പൂര്‍ണമായും ആവരണം ചെയ്ത ഡിസൈനിലാണ് ബ്ലാക്ക് ബാഡ്ജ് മോഡല്‍. റോള്‍സ് റോയ്‌സ് നിരയിലെ ഗോസ്റ്റ്, ഡോണ്‍, റെയ്ത്ത് എന്നീ മോഡലുകള്‍ക്കും പ്രത്യേക ബ്ലാക്ക് ബാഡ്ജ് പതിപ്പുകള്‍ നേരത്തെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

1905ല്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത രത്നത്തിന്റെ പേരാണ് കള്ളിനന്‍. 3,106 കാരറ്റാണിതിന്റെ മതിപ്പ്. അത്രത്തോളം ആഡംബര രൂപഭംഗി കള്ളിനനില്‍ റോയല്‍ റോയ്‌സ് നല്‍കിയിട്ടുണ്ട്. നിറത്തില്‍ ഒഴികെ ഓവറോള്‍ രൂപത്തിലും ഫീച്ചേഴ്‌സിലും ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ പുതിയ കള്ളിനന്‍ ബ്ലാക്ക് ബാഡ്ജിനുള്ളു. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഡിസൈനില്‍ ഗ്ലോസ് ബ്ലാക്ക് പെയ്ന്റിലാണ് പുറംമോടി. അകത്തളത്തിലും ബ്ലാക്ക് നിറത്തിനാണ് പ്രധാന്യം.

ഹൈ ഗ്ലോസ് ബ്ലാക്ക് ക്രോമിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ചിഹ്നം. ഇതേ വര്‍ണത്തില്‍ റോള്‍സ് റോയ്‌സിന്റെ മുഖമുദ്രയായ ഗ്രില്ലും തിളങ്ങിനില്‍ക്കുന്നു. വശങ്ങളിലെ നേര്‍ത്ത മഞ്ഞ ലൈനുകളും മഞ്ഞ നിറത്തിലുള്ള ലെതറും കള്ളിനന്‍ ബ്ലാക്ക് ബാഡ്ജിന്റെ പ്രൗഡി കൂട്ടും. 22 ഇഞ്ചാണ് ഇതിലെ അലോയി വീല്‍. ചുവപ്പ് നിറത്തിലാണ് ബ്രേക്ക് കാലിപേഴ്‌സ്. സ്യൂയിസൈഡ് ഡോറും പിന്നിലെ വ്യൂയിങ് സ്യൂട്ടും കള്ളിനനിനെ വ്യത്യസ്തമാക്കും. വ്യൂയിങ് സ്യൂട്ട് സ്വിച്ചിട്ടാല്‍ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരും.

സ്റ്റാന്റേര്‍ഡ് കള്ളിനനിനെക്കാള്‍ പവര്‍ ബ്ലാക്ക് ബാഡ്ജിനുണ്ട്. 6.75 ലിറ്റര്‍ വി12 എന്‍ജിന്‍ 600 എച്ച്പി പവറും 900 എന്‍എം ടോര്‍ക്കുമേകും (571 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമാണ് റഗുലര്‍ കള്ളിനനില്‍ ലഭിച്ചിരുന്നത്). 8 സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പുതിയ പതിപ്പിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. സ്റ്റാന്റേര്‍ഡ് മോഡലിന് 6.95 കോടി രൂപയായിരുന്നു ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇതിനെക്കാള്‍ ഉയര്‍ന്ന വില ബ്ലാക്ക് ബാഡ്ജിനുണ്ടാകും. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ ബ്ലാക്ക് ബാഡ്ജ് ആഗോളതലത്തില്‍ പുറത്തിറങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.