1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2020

സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിലെ താരമാണ് ഇപ്പോൾ പത്തു വയസ്സുകാരനായ ഡാനിഷ്.ആരാണ് ഡാനിഷെന്നല്ലെ?ഒരു ഫുട്ബോൾ ടൂർണമെന്റാണ് ഈ ചെറുപ്രായത്തിൽ തന്നെ ഡാനിഷിനെ പ്രശസ്തനാക്കിയത്. വയനാട് മാനന്തവാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയയത്തിൽ നടന്ന ടൂർണമെന്റിൽ സീറോ ആംഗിൾ കോർണർ ഗോൾ നേടിയ മിടുക്കനാണ് ഡാനിഷ്.

ആരാധകരെ മാത്രമല്ല ഐ എം വിജയനെപ്പോലും ഡാനിഷിന്റെ ഗോൾ അമ്പരിപ്പിച്ചിരിക്കുകയാണ്. സ്വന്തം ടീമിന് വേണ്ടി ഗോൾ കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കൻ കയ്യടി നേടിയത്. ഫുട്‍ബോളിനോടുള്ള പ്രണയം ഡാനിഷിന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തന്റെ ഏഴാം വയസു മുതൽ തുടങ്ങിയതാണ്.

സിനിമാ അഭിനയത്തിന് വേണ്ടി പരിശീലിച്ചതായിരുന്നു ഈ ഗോള്‍. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം. എന്നാല്‍ ആ കളിയില്‍ പറ്റിയ പരിക്കിന്റെ ക്ഷീണത്തില്‍ കൂടിയാണ് താരമിപ്പോള്‍. ഐ.എം. വിജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.