1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2015

സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും തമ്മിലുള്ള ബന്ധത്തെ കുറച്ച് പുതിയ വെളിപ്പെടുത്തല്‍. എലിസബത്ത് രാജ്ഞിയും അക്കാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്ന മാര്‍ഗരറ്റ് താച്ചറും തമ്മില്‍ കടുത്ത അകല്‍ച്ചയിലായിരുന്നു എന്ന് വെളിപ്പെടുത്തുന്ന പുസ്തകം പുറത്തിറങ്ങി.

ടെലിവിഷന്‍ ഡോക്യുമെന്ററി നിര്‍മാതാവ് ഡീന്‍ പാമറാണ് ബ്രിട്ടനിലെ ഏറ്റവും കരുത്തരായ രണ്ടു സ്ത്രീകള്‍ തമ്മിലുണ്ടായിരുന്ന പോരിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. മുഖാമുഖം കാണുന്നതുതന്നെ ഇരുവരും ഇഷ്ടപ്പെട്ടിരുന്നില്ല. താച്ചറെ പലപ്പോഴും ആ സ്ത്രീ എന്നാണു രാജ്ഞി വിശേഷിപ്പിച്ചിരുന്നത്.

താച്ചറുടെ സംഭാഷണരീതി അനുകരിച്ച് രാജ്ഞി അവരെ കളിയാക്കിയിരുന്നു. പല പ്രധാന വിഷയങ്ങളിലും ഇരുവര്‍ക്കും വ്യത്യസ്ത നിലപാടുകള്‍ ആയിരുന്നതാണ് അകല്‍ച്ചയുടെ പ്രധാന കാരണമെന്ന് പുസ്തകം പറയുന്നു. 1979 മുതല്‍ 1990 വരെ പ്രധാനമന്ത്രിയായിരുന്ന താച്ചര്‍ 2013 ല്‍ 87 മത്തെ വയസ്സില്‍ അന്തരിച്ചു.

എലിസബത്ത് രാജ്ഞിക്ക് ഇപ്പോള്‍ 89 വയസുണ്ട്. പുസ്തകത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ ബക്കിംഹാം കൊട്ടരം വിസമ്മതിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.