1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2020

സ്വന്തം ലേഖകൻ: AIIMSല്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുകയായിരുന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. PPE ധരിച്ചു കൊണ്ടുള്ള ജോലി സമയ൦ 6 മണിക്കൂർ ആക്കിയും ക്വാറന്റൈന്‍ അവധി പുനസ്ഥാപിക്കാനും എയിംസ് മാനേജ്മെന്റ് തയ്യാറായാതായാണ് സൂചന.

ബുധനാഴ്ച എല്ലാ നഴ്സ്മാരും കൂട്ട അവധി എടുത്ത് സമരം ചെയ്യുമെന്ന് മുന്‍കൂട്ടി അറിയച്ചതിനെ തുടർന്നാണ് ഒത്തുതീർപ്പിന് AIIMS മാനേജ്മെന്റ് വഴങ്ങാൻ കാരണം. ജോലി തടസ്സപ്പെടാതെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഡയറക്ടർ ഡോ: റൺ ദീപ് ഗുലേറിയയുടെ ഓഫിസ് മുന്നിൽ കുത്തിയിരുപ്പ് സമരത്തിലായിരുന്നു.

പിപിഇ കിറ്റകുൾ ധരിച്ചുള്ള ജോലി സമയം ആറ് മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറക്കണം, കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് പരിശോധനയും ആംബുലൻസ് സൗകര്യവും ഉറപ്പാക്കുക തുടങ്ങിയ പതിനൊന്ന് ആവശ്യങ്ങൾ ഉയര്‍ത്തിയാണ് എയിംസ് ഡയറക്ടറുടെ ഓഫീസിന് മുന്നിൽ സമരം തുടങ്ങിയത്.

പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ജോലി ബഹിഷ്കരിക്കുമെന്നും നഴ്സുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സമരത്തിൻ്റെ ആദ്യത്തെ ആഴ്ചയിൽ നഴ്സുമാരുമായി ചർച്ച നടത്താൻ പോലും എയിംസ് അധികൃതർ തയ്യാറായിരുന്നില്ല. കൊവിഡ് പടർന്നു പിടിക്കുന്ന ദില്ലിയിൽ എയിംസിലെ നഴ്സുമാരുടെ സമരം വലിയ ചർച്ചയായിരുന്നു.

ഡല്‍ഹി AIIMSല്‍ ഇതിനോടകം അഞ്ഞൂറോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചത് ഇതില്‍ 10 പേര്‍ മലയാളികളാണ്. ഒരു ജീവനക്കാരന്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.