1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2019


സ്വന്തം ലേഖകൻ: രൂക്ഷമായ വായുമലിനീകരണത്തെത്തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദില്ലിയിൽ ഓഫീസുകളുടെ പ്രവർത്തനസമയം മാറ്റി. സ്കൂളുകൾക്ക് ഇന്ന് മുതൽ ബുധനാഴ്ച വരെ ദില്ലി സർക്കാർ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു.

21 സർക്കാർ ഓഫീസുകളുടെ സമയം രാവിലെ 10.30 മുതൽ വൈകിട്ട് 7 മണി വരെയാക്കി. ബാക്കിയുള്ളവ രാവിലെ 9.30 മണി മുതൽ വൈകിട്ട് 6 മണി വരെ പ്രവർത്തിക്കും. ശൈത്യകാലം തുടങ്ങാറായതിനാൽ അതിരാവിലെ വായുമലിനീകരണത്തോത് ഗുരുതരമായി കൂടുന്ന സാഹചര്യത്തിലാണ് ഓഫീസ് സമയക്രമം മാറ്റിയിരിക്കുന്നത്.

നഗരത്തിലെ 37 വായു മലിനീകരണ നീരീക്ഷണ കേന്ദ്രങ്ങളിൽ അതീവഗുരുതരമായ വായു മലിനീകരണ സൂചികയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 80 ആണ് ഇപ്പോൾ ദില്ലിയിലെ ശരാശരി വായു മലിനീകരണത്തോത് (Air Quality Index – AQI). 200-ന് മുകളിൽ PM – അഥവാ പർട്ടിക്കുലേറ്റ് മാറ്റർ (Particulate Matter) വന്നാൽ, വായുമലിനീകരണത്തിൽ ജാഗ്രത പാലിക്കണമെന്നതിന്‍റെ സൂചികയാണ്.

യമുനാ തീരത്ത് താമസിക്കുന്നവരടക്കം, ഹരിയാന, ഉത്തർപ്രദേശ് അതിർത്തിപ്രദേശങ്ങളിലുള്ളവർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. ദീപാവലിയ്ക്ക് മുമ്പായി കൊയ്ത പാടങ്ങളിൽ വൈക്കോൽ കൂട്ടമായി ഇട്ട് കത്തിച്ചതും, ദീപാവലിയ്ക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും അത് പാളിയതും, അന്തരീക്ഷ മലിനീകരണം കുത്തനെ കൂടാൻ കാരണമായി.

ഈ സാഹചര്യം അടുത്ത 48 മണിക്കൂറും അതേ തരത്തിൽ തുടരുകയാണെങ്കിൽ കടുത്ത നടപടികളിലേക്ക് സർക്കാരിന് കടക്കേണ്ടി വരും.ഒറ്റ – ഇരട്ട അക്ക നമ്പർ വാഹനനിയന്ത്രണവും കടന്ന്, ദില്ലിയിലേക്ക് വരുന്ന എല്ലാ ട്രക്കുകളെയും നിരോധിക്കേണ്ടി വരും. നിർമാണപ്രവൃത്തികൾക്ക് ഇപ്പോഴേ നിരോധനമുണ്ട്. സ്കൂളുകൾക്ക് അവധി നീട്ടേണ്ടി വരും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.