1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2020

സ്വന്തം ലേഖകൻ: മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്. 62 സീറ്റുകളിൽ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 8 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ്‌ ചിത്രത്തിൽ പോലുമില്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആം ആദ്മി പാർട്ടി 62 മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചു കഴിഞ്ഞു. എട്ട് മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു.

രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരാൻ തുടങ്ങി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 500 ലേറെ പൊലീസ് ഉദ്യോഗസ്ഥരെ കാവൽ നിർത്തിയിട്ടുണ്ട്. ആം ആദ്‌മിയും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് കാത്തിരുന്ന് കാണാം.

ഭരണത്തുടർച്ചയാണ് ആം ആദ്‌മി ലക്ഷ്യമിടുന്നത്. തുടർച്ചയായി മൂന്നാം തവണയും ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ആം ആദ്‌മി ഉറച്ചു വിശ്വസിക്കുന്നു. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്‌മിക്ക് ആത്മവിശ്വാസം പകരുന്നു. മുഖ്യമന്ത്രി കസേരയിൽ ഹാട്രിക് നേട്ടം കുറിക്കാം എന്ന വിശ്വാസത്തിലാണ് അരവിന്ദ് കേജ്‌രിവാൾ. വികസനത്തിലൂന്നിയ പ്രചാരണമാണ് ആം ആദ്‌മി ഡൽഹിയിൽ നയിച്ചത്. എന്നാൽ, ബിജെപി കേജ്‌രിവാളിനെ വിമർശിച്ചും ഹിന്ദുത്വ അജണ്ട ഉന്നയിച്ചുമാണ് വോട്ട് തേടിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 17 ശതമാനം വോട്ടിന്റെ കുറവാണ് ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. അടുത്ത കാലത്തെ കനത്ത പരാജയമാണ് ബി.ജെ.പി ദല്‍ഹിയില്‍ നേരിട്ടത്. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത പരാജയമായിരുന്നു ബി.ജെ.പി നേരിട്ടത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്ന ബി.ജെ.പിക്ക് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാവാതെ പോവുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.