1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2019

സ്വന്തം ലേഖകൻ: ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. വായു നിലവാരസൂചിക പലയിടങ്ങളിലും 700 രേഖപ്പെടുത്തി. 37 വായു നിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ ഭൂരിഭാഗത്തിലും വളരെ മോശം നിലവാരമാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, വായുമലിനീകരണ തോത് വീണ്ടും ഉയര്‍ന്നതോടെ ദല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടുദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു.

പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് നിര്‍ദേശം. ദല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്സിങ് പ്ലാന്റുകളും ക്രഷറുകളും അടച്ചിടാനും നിര്‍ദേശമുണ്ടായിരുന്നു. വായുമാലിനീകര സ്ഥിതി ചര്‍ച്ച ചെയ്യാന്‍ നഗരവികസന പാര്‍ലമെന്ററി സമിതി ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരോടും പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പുസാ റോഡ്, ദ്വാരക, പ്രഗതി വിഹാര്‍, നോയിഡ, ചാണക്യപുരി എന്നിവിടങ്ങളിലെ സ്ഥിതി വളരെ രൂക്ഷമാണ്. അതേസമയം, മലിനീകരണം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ഒറ്റ- ഇരട്ട അക്ക വാഹനനിയന്ത്രണം ഇന്ന് അവസാനിക്കും. നിയന്ത്രണം നീട്ടുന്നതില്‍ തിങ്കളാഴ്ച്ച തീരുമാനമറിയിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.

ദല്‍ഹിയിലെ വയുമലിനീകരണത്തിന്റെ കാരണങ്ങളിലൊന്ന് വയല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.തുടർന്ന് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വയല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ദല്‍ഹിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അത് തടയാന്‍ സര്‍ക്കാരുകള്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.