1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2019

സ്വന്തം ലേഖകൻ: മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ പാകിസ്താന്റെ വിവേചനപരമായ നിലപാടുകള്‍ക്കെതിരേ യു.എന്‍ ഘടകം. മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ തീവ്രവാദ മനോഭാവമുള്ളവര്‍ക്ക് പാക് സര്‍ക്കാര്‍ അവസരം ഉണ്ടാക്കിക്കൊടുത്തു എന്നാണ് യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ ( സി.എസ്ഡ.ബ്ല്യു) കുറ്റപ്പെടുത്തുന്നത്.

മതനിന്ദ നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാന്‍ മാത്രമല്ല, രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ഉപയോഗിക്കുന്നു എന്ന് ‘പാകിസ്താന്‍ – റിലീജിയസ് ഫ്രീഡം അണ്ടര്‍ അറ്റാക്ക്’ എന്ന തലക്കെട്ടില്‍ സി.എസ്ഡ.ബ്ല്യു പ്രസിദ്ധീകരിച്ച 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനിലെ ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളും പെണ്‍കുട്ടികളും ദുര്‍ബലരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

“ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകളെ കാണാതാകുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാകുകയോ, മുസ്ലീം പുരുഷനെ വിവാഹം ചെയ്യേണ്ടിവരികയോ ചെയ്യുന്നു. പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോകുന്നവരില്‍ നിന്നുള്ള ഗുരുതരമായ ഭീഷണികള്‍ കാരണം ഇരകള്‍ക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരാന്‍ സാധിക്കാറില്ല. നടപടിയെടുക്കുന്നതില്‍ പോലീസിന്റെ വീഴ്ച, ജുഡീഷ്യല്‍ സംവിധാനത്തിന്റെ ബലഹീനത, മതന്യൂനപക്ഷ ഇരകളോട് പോലീസും ജുഡീഷ്യറിയും കാണിക്കുന്ന വിവേചനം എന്നിവ ഇത് വര്‍ദ്ധിപ്പിക്കുന്നു.” – റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നതായി വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉദ്ധരിച്ചാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്. അതിക്രമങ്ങള്‍ തടയുന്നതിനും മതപരമായ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കുന്നതിനും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ സി.എസ്ഡ.ബ്ല്യു പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.