1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2020

സ്വന്തം ലേഖകൻ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2019 പ്രഖ്യാപിച്ച സാംസ്കാരിക വീസ നടപ്പിലാക്കാൻ ദുബായ് ഒരുക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും (ദുബായ് കൾചർ ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സും കരാറിൽ ഒപ്പുവച്ചു.

സംസ്കാരം കല എന്നീ മേഖലകളിലെ നിക്ഷേപകർക്കും, സംരംഭകർക്കും ഈ രംഗത്ത് പ്രത്യേക കഴിവുള്ളവർക്കും രാജ്യത്ത് താമസ അനുമതി നൽകുന്ന സംവിധാനമാണ് സാംസ്കാരിക വീസ. കരാറിൽ ഇരു വകുപ്പിന്റെയും ഉന്നത മേധാവികൾ ഒപ്പുവച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു വീസ നടപ്പിലാക്കുന്നത്.

യു.എ.ഇ. സർക്കാർ അടുത്ത അൻപതു വർഷത്തേക്കുള്ള തയാറെടുപ്പിലാണ്. അതിന്റെ ഭാഗമായി കുടുംബ, യുവജന, കായിക, സാംസ്കാരിക വിഷയങ്ങൾ, ഇമറാത്തി സമൂഹത്തിന്റെ മൂല്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി അഞ്ച് ഏകോപന യോഗങ്ങൾ ഇതുവരെ നടത്തി.

ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ ‘50 വർഷത്തെ വികസന പദ്ധതി കമ്മിറ്റി’യുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ദേശീയശ്രമങ്ങൾ ശക്തമാക്കുന്നതിനും ഫെഡറൽ, പ്രാദേശിക തലങ്ങളിൽ സർക്കാർ ഏകോപനം വർധിപ്പിക്കുന്നതിനും അടുത്ത 50 വർഷത്തേക്ക് ഒരു പദ്ധതി തയാറാക്കുന്നതിനുംവേണ്ടി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിനാണ് ഈ യോഗങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.