1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2020

സ്വന്തം ലേഖകൻ: ചെറുകിട – ഇടത്തരം മേഖലയ്ക്ക് വൻ ഇളവുകളുമായി ദുബായിൽ 150 കോടിയുടെ ഉത്തേജക പദ്ധതി. ഇതോടെ കോവിഡിനെ തുടർന്നുള്ള പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ വാണിജ്യ-വ്യവസായ മേഖലയെ പ്രാപ്തമാക്കാൻ 630 കോടിയുടെ പദ്ധതികൾ ദുബായ് പ്രഖ്യാപിച്ചു. നേരത്തേ 2 ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച ചില ഇളവുകൾ തുടരാനും തീരുമാനിച്ചിട്ടുണ്ട്.

വാണിജ്യ-വ്യവസായ മേഖലയ്ക്കു ഫീസ് ഇനത്തിൽ തുടർന്നും 2.5% ഇളവ് അനുവദിക്കും. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കു ഫീസിനത്തിലും മറ്റും ഇളവുകൾ നൽകുകയും നടത്തിപ്പു ചെലവു കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യും. റജിസ്ട്രേഷനുമായ ബന്ധപ്പെട്ട പിഴയനത്തിൽ സ്ഥാപനങ്ങൾ നൽകേണ്ട തുക പൂർണമായും ഒഴിവാക്കും.

ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കുമുള്ള മുനിസിപ്പാലിറ്റി നികുതി, ടൂറിസം ദിർഹം എന്നിവയിൽ ഡിസംബർ വരെ 50% ഇളവ് അനുവദിക്കും. വിനോദസഞ്ചാര മേഖലയിലെ ഒട്ടേറെ സ്ഥാപനങ്ങൾക്കും ഇത് ആശ്വാസമാകും. സ്വകാര്യ വിദ്യാലയങ്ങൾക്ക് ലൈസൻസ് സൗജന്യമായി പുതുക്കാം. പിഴ പൂർണമായും ഒഴിവാക്കും.

കസ്റ്റംസ് ക്ലിയറൻസിന് ബാങ്ക് ഗ്യാരന്റിയായി ഈടാക്കുന്ന 50,000 ദിർഹം ഒഴിവാക്കും. ഇതിനോടകം ഈടാക്കിയ തുക മടക്കി നൽകും. കമ്പനികൾ കസ്റ്റംസ് രേഖകൾ സമർപ്പിക്കുമ്പോൾ ചുമത്തുന്ന ഫീസ് 50 ശതമാനത്തിൽ നിന്ന് 5% ആക്കും. നിശ്ചിത സാധനങ്ങൾക്കു കസ്റ്റംസ് പിഴയിനത്തിൽ നൽകേണ്ട തുകയിൽ 80% കുറവു വരുത്തും.

അധികാരമേറ്റ് യുഎഇ മന്ത്രിമാർ

കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ച യുഎഇ മന്ത്രിസഭയിലെ അംഗങ്ങൾ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോവി‍ഡ് ജാഗ്രതയുടെ ഭാഗമായി വെർച്വൽ യോഗത്തിലാണ് സത്യജ്ഞ പ്രതിജ്ഞാ ചടങ്ങ് നടന്നത്. പുനഃസംഘടനയ്ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.