1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2020

സ്വന്തം ലേഖകൻ: കോവിഡ്​ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്​ ബിസിനസ്​ മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട്​ ദുബായ്യിൽ 500 ​ദശലക്ഷം ദിർഹമി​െൻറ ഉത്തേജന പാക്കേജ്​ പ്രഖ്യാപിച്ചു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ പാ​ക്കേജ്​ പ്രഖ്യാപിച്ചത്​.

കോവിഡ്​ തുടങ്ങിയശേഷം ഇതുവരെ 6.8 ബില്യൺ ദിർഹമി​െൻറ പാക്കേജാണ്​ ദുബായ് പ്രഖ്യാപിച്ചത്​. ഈ വർഷം നാലു​ പാ​േക്കജുകളാണ്​ ദുബായ് അവതരിപ്പിച്ചത്​.ബിസിനസ്​ മേഖല ദുബായ്യുടെ സാമ്പത്തിക മേഖലയുടെ ഹൃദയമാണെന്നും അവരെ പിന്തുണക്കാൻ ഒരുമിച്ച്​ ​പ്രവർത്തിക്കുമെന്നും ശൈഖ്​ ഹംദാൻ പറഞ്ഞു. അതിജീവനത്തി​െൻറ വേഗത വർധിപ്പിക്കാനാണ്​ ഞങ്ങൾ ലക്ഷ്യമിടുന്നത്​.

നിലവിലെ സാഹചര്യത്തിൽ സ്​ഥിരതയുള്ള ബിസിനസ്​ സമീപനങ്ങളാണ്​ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാക്കേജ്​ പ്രകാരം സംരംഭക മേഖലക്ക്​ ഇളവുകൾ അനുവദിച്ചിട്ടുണ്ട്​. കോവിഡ്​ മൂലം പ്രതിസന്ധിയിലായ പരസ്യക്കമ്പനികൾക്ക്​ ദുബായ് മുനിസിപ്പാലിറ്റിയുടെ പെർമിറ്റ്​ ഫീസ്​ മൂന്നു​ മാസത്തേക്ക്​ ഒഴിവാക്കി നൽകി. മാർച്ച്​ 15 മുതൽ ജൂൺ 16 വരെയുള്ള ഫീസാണ്​ ഒഴിവാക്കിയത്​.സ്വകാര്യ നഴ്​സറികളെയും ക്ലിനിക്കുകളെയും കമേഴ്​സ്യൽ ലൈസൻസ്​ പുതുക്കൽ ഫീസിൽനിന്ന്​ ഒഴിവാക്കി.

ഇവിടെ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ലൈസൻസ്​ ആറ​ു മാസത്തേക്കു​ നീട്ടി. നോളജ്​ ഫണ്ട്​ എസ്​റ്റാബ്ലിഷ്​മെൻറിനു കീഴിൽ പ്രവർത്തിക്കുന്ന നഴ്​സറികൾക്ക്​ ഈ വർഷം അവസാനം വരെ പകുതി വാടക നൽകിയാൽ മതി. കഴിഞ്ഞ പാക്കേജിൽ പ്രഖ്യാപിച്ച ചില ഇളവുകൾ മൂന്നു​ മാസംകൂടി നീട്ടി നൽകി.

മാർക്കറ്റ്​ ഫീസ്​ റദ്ദാക്കിയ തീരുമാനം മൂന്നു​ മാസംകൂടി നീട്ടി. ഈ വർഷം അവസാനംവരെ മാർക്കറ്റ്​ ഫീസ്​ അടക്കേണ്ടതില്ല. യു.എ.ഇയിൽ രജിസ്​റ്റർ ചെയ്​ത വാണിജ്യക്കപ്പലുകളുടെ ഡോക്കിങ്​ ഫീസ്​ ഒഴിവാക്കിയ തീരുമാനവും നീട്ടി. കസ്​റ്റംസ്​ ക്ലിയറൻസിനായി ബാങ്ക്​ ഗാരൻറി നൽകിയതിന്​ അനുവദിച്ച ഇളവും തുടരും.കസ്​റ്റംസ്​ രേഖകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക്​​ നൽ​േകണ്ട ഫീസ്​ 50 ദിർഹമിൽനിന്ന്​ അഞ്ചു​ ദിർഹമായി കുറച്ചു. ടൂറിസം, വിനോദ മേഖലകളിലെ സർക്കാർ ഫീസുകൾ ഒഴിവാക്കിയതി​െൻറ ആനുകൂല്യം ഈ വർഷം അവസാനം വരെ തുടരും.

ചില്ലറ വിൽപന മേഖലയിൽ ഗവൺമെൻറ്​ പെർമിറ്റ്​ ഫീസ്​ മരവിപ്പിച്ചത്​ നവംബർ അവസാനം വരെ ദീർഘിപ്പിച്ചു. പിഴകൾ അടക്കാൻ വൈകിയതി​െൻറ പേരിലുള്ള സർവിസ്​ ഫീസുകൾ ഈടാക്കില്ല.വാണിജ്യ ലൈസൻസ്​ പുതുക്കാൻ വൈകിയതി​െൻറ പേരിൽ ഏർപ്പെടുത്തിയിരുന്ന പിഴയും ഈടാക്കില്ല. പാട്ടക്കരാർ പുതുക്കാതെ വാണിജ്യ ലൈസൻസുകൾ പുതുക്കാം.

അതേസമയം, ഹോട്ടൽ മേഖലയിലെ ഏഴു​ ശതമാനം ടൂറിസം ഫീസ്​ വീണ്ടും ഈടാക്കിത്തുടങ്ങും.മാർച്ച്​ 12നാണ്​ ദുബായ്യിൽ ആദ്യത്തെ സാമ്പത്തിക ഉത്തേജന പാക്കേജ്​ പ്രഖ്യാപിച്ചത്​. 1.5 ബില്യൺ ദിർഹമി​െൻറ പാക്കേജായിരുന്നു അത്​. മാർച്ച്​ 29ന്​ 3.3. ബില്യൺ ദിർഹമി​െൻറയും ജൂലൈ 11ന്​ 1.5. ബില്യൺ ദിർഹമി​െൻറയും പാ​ക്കേജുകൾ പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.