1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2020

സ്വന്തം ലേഖകൻ: ദുബൈയില്‍ ഇനി റോഡിലൂടെ കടന്നുപോകുന്ന ഇലക്‍ട്രിക് വാഹനങ്ങള്‍ താനേ റീചാര്‍ജ് ചെയ്യപ്പെടും. റോഡ് തന്നെ വയര്‍ലെസ് ചാര്‍ജര്‍ ആകുന്ന അത്യാധുനിക സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ദുബൈ സിലിക്കണ്‍ ഒയാസിസിലാണ് റോഡ് വയര്‍ലെസ് ചാര്‍ജറായി ഇലക്ട്രിക് വാഹനങ്ങള്‍ റീചാര്‍ജ് ചെയ്യുന്ന സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. ഷേപ്പ്ഡ് മാഗ്നറ്റിക് ഫീല്‍ഡ് ഇന്‍ റെസൊണന്‍സ് അഥവാ എസ് എം എഫ് ഐ ആര്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കടന്നുപോകുന്ന വാഹനങ്ങള്‍ ചാര്‍ജ് ചെയ്യപ്പെടുക.

60 മീറ്റര്‍ മാത്രം നീളമുള്ള ഈ ചാര്‍ജര്‍ പാതയിലൂടെ കടന്നുപോകുന്ന ഇലക്‍ട്രിക് ബസിന്റെയും കാറിന്റെയും ബാറ്ററികള്‍ റീചാര്‍ജ് ചെയ്യപ്പെടും. കേബിള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനേക്കാള്‍ ഫലപ്രദമാണ് ഈ സംവിധാനമെന്ന് ആര്‍ ടി എ അധികൃതര്‍ അവകാശപ്പെടുന്നു.

ദുബൈ സര്‍ക്കാര്‍ നടപ്പാക്കുന്ന സുസ്ഥിര വികസന നടപടികളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികളുടെ ഭാഗയാണ് ഇത്തരം റീചാര്‍ജിങ് റോഡുകള്‍ സ്ഥാപിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.