1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2020

സ്വന്തം ലേഖകൻ: ദുബായിലെ ഫ്രീസോണുകളിൽ 7 ലക്ഷം തൊഴിലവസരങ്ങൾ ഒരുക്കുമെന്നു ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പ്രഫഷനൽ യോഗ്യതയുള്ളവർക്കാകും മുഖ്യ പരിഗണന. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ നടപടികൾ സ്വീകരിക്കും.

എമിറേറ്റിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 13,500 കോടി ദിർഹത്തിൽ നിന്ന് 25,000 കോടി ദിർഹമാക്കാൻ ലക്ഷ്യമിടുന്നതായും ജബൽഅലി തുറമുഖത്തു നടന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. സാമ്പത്തിക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ദുബായ് ഫ്രീസോൺസ് ഡവലപ്മെന്റ് മോഡൽ 2030ന് എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.

നിർമാണം, വ്യാപാരം, തൊഴിൽ, ഉല്ലാസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി വിദേശനിക്ഷേപം ആകർഷിക്കാനുള്ള കർമപരിപാടിയാണിത്. തുറമുഖ വികസനമാണ് നടപ്പാക്കാനൊരുങ്ങുന്ന പ്രധാന പദ്ധതികളിലൊന്ന്. കോവിഡ് കാലഘട്ടത്തിനു ശേഷമുള്ള വികസന പദ്ധതികളിൽ തുറമുഖത്തിനു വലിയ പങ്കുവഹിക്കാനാകുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.