1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2020

സ്വന്തം ലേഖകൻ: എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ആഗസ്റ്റ് 16 ഞായറാഴ്ച മുതല്‍ തൊഴില്‍ സമയങ്ങളില്‍ ഇളവ് അനുവദിക്കും. തൊഴില്‍ സന്തോഷം വര്‍ധിപ്പിക്കാനും ജീവനക്കാരുടെ ഉത്പാദനക്ഷമത കൂട്ടാനുമായി ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പദ്ധതിയെന്ന് ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

പുതിയ രീതിയനുസരിച്ച് ജോലി തുടങ്ങാനും അവസാനിപ്പിക്കാനും കൃത്യമായ സമയമുണ്ടാകില്ല. ജോലി തുടങ്ങാന്‍ രാവിലെ 6.30 മുതല്‍ 8.30 വരെയുള്ള സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം. എന്നാല്‍ ഓരോ വകുപ്പിനും ബാധകമായ നിശ്ചിത മണിക്കൂര്‍ എല്ലാവരും ജോലി ചെയ്തിരിക്കണം.

രാവിലത്തെ ഗതാഗതത്തിരക്ക്, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപാർട്മെന്റ് (ഡിജിഎച്ച്ആർ) തീരുമാനം.

പൊതുജനങ്ങളുമായി നേരിട്ടിടപഴകുന്നവർ, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് ഇതു ബാധകമല്ല. തിരക്കേറിയ സമയത്തെ യാത്രാബുദ്ധിമുട്ടുകളും പിരിമുറുക്കവും ഒഴിവാക്കാൻ ഇതു സഹായകമാകുമെന്ന് ഡിജിഎച്ച്ആർ ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.