1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2021

സ്വന്തം ലേഖകൻ: കൊവിഡ് ബാധിതരിൽ ചില വിഭാഗത്തിൽപ്പെട്ടവരുടെ ഐസലേഷൻ കാലാവധി 14ൽ നിന്നു 10 ദിവസമാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ). പരിശോധനയിൽ പോസിറ്റീവ് ആയിട്ടും ലക്ഷണങ്ങൾ പ്രകടമാക്കാത്തവർക്കാണ് പ്രധാനമായും ഇളവ്.

മരുന്നു കഴിക്കാതെ തന്നെ രോഗലക്ഷണങ്ങളിൽ നിന്നു മുക്തരായർ, രോഗികളുമായി അടുത്തിടപഴകിയിട്ടും രോഗലക്ഷണമില്ലാത്തവർ എന്നിവർക്കും ഇളവ് ബാധകം. മറ്റുള്ളവർക്കുള്ള നിബന്ധനകളിൽ ഇളവില്ല. ചികിത്സയിൽ കഴിയുന്നവർക്കു പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ മാത്രം ആശുപത്രി വിടാം.

തുടർച്ചയായ 3 ദിവസം മരുന്നുകൾ ഉപയോഗിക്കാതെ രോഗമില്ലെന്ന് ഉറപ്പുവരുത്തണം.രോഗമുക്തരായവർ 7 ദിവസം ഐസലേഷനിൽ കഴിയുകയും രണ്ടാഴ്ചയ്ക്കിടെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടുകയും ചെയ്യണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.