1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2020

സ്വന്തം ലേഖകൻ: ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഈ വർഷം ഫീസ് വർധിപ്പിക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുള്ള കെ.എച്ച്.ഡി.എ യാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ ചെലവ് സൂചികയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2020- 2021 അക്കാദമിക വർഷം ഫീസ് കൂട്ടാൻ സ്കൂളുകള്‍ക്ക് അനുമതി നല്‍കില്ല.

വാര്‍ഷിക വിദ്യാഭ്യാസ ചെലവ് സൂചികയുടെ അടിസ്ഥാനത്തിലാണ് ദുബൈയില്‍ സ്കൂള്‍ ഫീസ് നിശ്ചയിക്കുന്നത്. ദുബൈ സ്റ്റാറ്റിസ്റ്റിക് സെന്റര്‍ തയാറാക്കുന്ന ഈ കണക്ക് പ്രകാരം മൈനസ് 2.35 ശതമാനമാണ് ഈ വര്‍ഷത്തെ വിദ്യാഭ്യാസ ചെലവ് സൂചിക. വിദ്യാഭ്യാസ മേഖലയില്‍ ചെലവ് വര്‍ധിക്കാത്ത സാഹചര്യത്തില്‍ സ്വകാര്യ സ്കൂളുകള്‍ പുതിയ അക്കാദമിക വര്‍ഷം ഫീസ് വര്‍ധിപ്പിക്കേണ്ടതില്ല എന്നാണ് ക്നോളജ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ തീരുമാനം.

സ്കൂളിലേക്ക് പ്രവേശനം തേടുന്ന വിദ്യാര്‍ഥികളടെ എണ്ണത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 32 ശതമാനം വര്‍ധനയുണ്ടായതായി കെ.എച്ച്.ഡി.എ ചൂണ്ടിക്കാട്ടി. ഫീസ് വര്‍ധനക്ക് അത്യാവശ്യമായ പ്രത്യേക സാഹചര്യം ഏതെങ്കിലും സ്കൂളിനുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതി നേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.