1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 കാലത്ത് വിപണിക്ക് പുത്തനുണർവേകാനും ദുബായിക്ക് ഉത്സവാന്തരീക്ഷം പകരാനും 26–ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) തിയതികൾ പ്രഖ്യാപിച്ചു. ഇൗ വർഷം ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെയാണ് ഡിഎസ്എഫ്.

ഉദ്ഘാടന ദിവസം മുതൽ അവസാനം വരെ മനംമയക്കുന്ന ഒട്ടേറെ പരിപാടികളാണ് ഡിഎസ്എഫിനോടനുബന്ധിച്ച് നടക്കുക. ലോക പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന സ്റ്റേജ് പരിപാടികൾ, ലൈറ്റ് ആൻഡ് സൗണ്ട് ഷോകള്‍, വീസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം, മാളുകളിൽ വിനോദ പരിപാടികൾ, വിലകൂടിയ സമ്മാനങ്ങൾ നൽകുന്ന നറുക്കെടുപ്പുകൾ എന്നിവ കൂടാതെ, പുതുവത്സരത്തിന് പ്രത്യേക ആഘോഷവും ഉണ്ടായിരിക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽ ആൻഡ് റിട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ് ആർഇ) അറിയിച്ചു.

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരാഴ്ച മുൻപേയാണ് ഇപ്രാവശ്യം ഡിഎസ്എഫ് ആരംഭം. അതുകൊണ്ട് തന്നെ സ്കൂൾ അവധി ദിനങ്ങളിൽ കുടുംബങ്ങൾക്ക് ഒന്നടങ്കം ആഘോഷത്തിൽ പങ്കുചേരാം. മാളുകളിലടക്കം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.