1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2020

സ്വന്തം ലേഖകൻ: ദുബായിൽ വീസ അപേക്ഷകർ തങ്ങളുടെ വിവരങ്ങൾ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ് സ് (ജിഡിആർഎഫ്എ ദുബായ്) തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി നിർദേശിച്ചു. ഈ വിഷയത്തിൽ അപേക്ഷകർ നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ജിഡിആർ എഫ്എ വീണ്ടും ഇക്കാര്യം ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വീസ സേവനങ്ങൾ തേടുന്നവർ അവ്യക്ത വിവരങ്ങൾ നൽകിയാൽ നടപടികൾ സ്വാഭാവികമായും കാലതാമസം നേരിടുമെന്നും അതുകൊണ്ട് ശരിയായ വിവരങ്ങൾ വീസാ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്നും കൂട്ടിച്ചേർത്തു.

ആളുകൾ അമർ സെന്ററുകൾ വഴി എമിഗ്രേഷൻ വിഭാഗത്തിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസം, ഇ–മെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ തുടങ്ങിയവ കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം. അതുപോലെ വകുപ്പിന്റെ സ്മാർട്ട് ചാനലുകൾ വഴി നൽകുന്ന വിവരങ്ങളും ശ്രദ്ധിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷാ നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കുന്നത്. അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് സേവനം തേടുന്നവർ ഉറപ്പാക്കണം.

ഏറ്റവും വേഗത്തിലാണ് ദുബായിൽ വീസ നടപടികൾ പൂർത്തിയാക്കുന്നത്. ഉപയോക്താക്കള്‍ക്ക് സംതൃപ്തി നൽകുന്ന സേവനങ്ങൾ നൽകാൻ വകുപ്പ് ജാഗരൂകരാണ്. ചില സമയങ്ങളിൽ ഉപയോക്താക്കൾ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന അപേക്ഷകളിന്മേൽ നടപടികൾക്ക് കാലതാമസം വരുന്നുണ്ട്. അതുകൊണ്ട് തന്നെ അപേക്ഷകർ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ഓർമപ്പെടുത്തി. നിങ്ങളുടെ അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.