1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2020

സ്വന്തം ലേഖകൻ: ദുബായ്യിലെത്തുന്ന സന്ദർശക വീസക്കാർ കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന പുതിയ നിബന്ധന പിൻവലിച്ചു.ഇതോടെ, പുതിയ വീസ ലഭിക്കാൻ പഴയ രീതിയിൽ തന്നെ അപേക്ഷിച്ചാൽ മതി.നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്​മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഹോട്ടൽ റിസർവേഷൻ അതല്ലെങ്കിൽ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ എന്നിവ കൂടി റിേട്ടൺ ടിക്കറ്റിനൊപ്പം സബ്​മിറ്റ്​ ചെയ്യണം എന്നായിരുന്നു കഴിഞ്ഞ ദിവസം ട്രാവൽ ഏജൻസികൾക്ക്​ ലഭിച്ച നിർദേശം.

പുതുതായി വീസക്ക്​ അപേക്ഷിക്കാൻ ശ്രമിക്കു​േമ്പാൾ ഈ രേഖകൾ സബ്​മിറ്റ്​ ചെയ്യണമെന്ന്​ സിസ്​റ്റത്തിലും കാണിച്ചിരുന്നു. എന്നാൽ, അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ചൊവ്വാഴ്​ച അപേക്ഷിക്കാൻ ശ്രമിച്ചവർക്ക്​ പഴയ രീതിയിൽ തന്നെ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞു.ആറ്​ മാസം കാലാവധിയുള്ള പാസ്​പോർട്ട്​, ഫോ​ട്ടോ, ഗാരൻററുടെ എമിറേറ്റ്​സ്​ ഐ.ഡിയും വിവരവും എന്നിവ നൽകിയാൽ സന്ദർശക വീസ ലഭിക്കും.

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുന്നവർ അവരുടെ പൂർണ വിവരവും മറ്റു രേഖകൾക്കൊപ്പം കൈമാറണമെന്ന്​ നേരത്തെ നിബന്ധനയിൽ പറഞ്ഞിരുന്നു. സമ്മേളനം, പ്രദർശനം എന്നിവയിൽ പ​െങ്കടുക്കാൻ വരുന്നവർ മറ്റു രേഖകൾക്കൊപ്പം ക്ഷണക്കത്തു കൂടി കൈമാറണമെന്നും സൂചിപ്പിച്ചിരുന്നു. ഇത്​ സന്ദർശക വീസയെടുക്കാൻ നിൽക്കുന്നവർക്ക്​ ആശങ്കയുണ്ടാക്കിയിരുന്നു.കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിൽ നിന്നുള്ള സന്ദർശക, ടൂറിസ്​റ്റ്​ വീസകൾ ജൂലൈ അവസാനം മുതലാണ് പുനരാരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.