1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2020

സ്വന്തം ലേഖകൻ: ബ​ലി​പെ​രു​ന്നാ​ൾ പ്രമാണിച്ച് 265 ത​ട​വു​കാ​ർ​ക്ക്​ കൂ​ടി യു.​എ.​ഇ മോ​ച​നം ന​ൽ​കു​ന്നു. യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം 203 ത​ട​വാു​കാ​ർ​ക്ക്​ മോ​ച​നം പ്ര​ഖ്യാ​പിച്ചു.

തൊട്ടുപിന്നാലെ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി 62 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​മെന്നും അ​റി​യി​ച്ചു. 515 ത​ട​വു​കാ​ർ​ക്ക് മാ​പ്പ്‌​ന​ൽ​കി മോ​ചി​പ്പി​ക്കാ​ൻ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​ത്​ കൂ​ടാ​തെ​യാ​ണ്​ 265 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​ത്.ശി​ക്ഷാ കാ​ല​യ​ള​വി​ൽ ന​ല്ല പെ​രു​മാ​റ്റം പ്ര​ക​ട​മാ​ക്കി​യ​വ​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ന്ന​ത്. ഭ​ര​ണാ​ധി​കാ​രി​യു​ടെ ന​ട​പ​ടി ആ​ഘോ​ഷ വേ​ള​യി​ല്‍ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ല്‍ സ​ന്തോ​ഷം ന​ല്‍കു​വാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ജ്മാ​ന്‍ പൊ​ലീ​സ് ക​മാ​ൻ​റ​ര്‍ ഇ​ന്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ ശൈ​ഖ് സു​ല്‍ത്താ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു. ത​ട​വി​ന് ശേ​ഷ​മു​ള്ള ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്ക​ട്ടെ​യെ​ന്നും അ​ദേ​ഹം ആ​ശം​സി​ച്ചു.

മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് ഒരു പുതിയ തുടക്കത്തിനുള്ള അവസരം നല്‍കുകയാണ് ഉത്തരവിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഇസാം ഇസ അല്‍ ഹുമൈദാന്‍ പറഞ്ഞു.

തടവുകാരെ മോചിപ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുമെന്നും മോചിപ്പിക്കപ്പെടുന്നവര്‍ക്ക് ബലിപെരുന്നാള്‍ ദിനത്തില്‍ കുടുംബത്തോടൊപ്പം പങ്കുചേരാന്‍ കഴിയുമെന്നും ദുബായ് അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു. ജയില്‍വാസ കാലയളവിലെ സ്വഭാവം ഉള്‍പ്പെടെ പരിശോധിച്ചാണ് മോചിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.