1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2020

സ്വന്തം ലേഖകൻ: ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളത്തെ ഞായറാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. സാധാരണ ഞായറാഴ്ചകളിലെ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ അധിക സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും നാളെ പ്രവർത്തനാനുമതിയുണ്ടാവുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഇളവുകൾ

ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴു മണി വരെ പ്രവർത്തിക്കാം.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും.

ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താം.

സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

റമദാൻ 30 പൂർത്തിയാക്കിയാണ് നാളെ ശവ്വാൽ മാസം ആരംഭിക്കുന്നത്. വെള്ളിയാഴ്ച മാസപ്പിറവി കാണാത്തതിനെത്തുടർന്ന് ചെറിയ പെരുന്നാൾ ഞായറാഴ്ച തന്നെ ആയിരിക്കുമെന്ന് വിവിധ ഖാസിമാരും കേരള ഹിലാൽ കമ്മിറ്റിയും അറിയിച്ചിരുന്നു.

പെരുന്നാൾ പ്രമാണിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി ഒമ്പത് വരെ തുറക്കാൻ അനുമതി നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.