1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2020

സ്വന്തം ലേഖകൻ: മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി. അതിർത്തി ചെക് പോസ്റ്റിൽ എമിറേറ്റ്സ് ഐ‍ഡിയും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ കടത്തിവിടൂ. നേരത്തെ കൊവിഡ് നെഗറ്റീവ് ഫലം മാത്രം മതിയാരുന്നു.

മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങി കൊവിഡ് മാനദണ്ഡം പാലിച്ചാണ് എത്തേണ്ടത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 3 പേരെ പാടുള്ളൂ. ചുവപ്പ് നിറത്തിലുള്ള വരിയിൽ അത്യാഹിത വാഹനങ്ങളും നീലയിൽ ഹെവി വാഹനങ്ങളും‍ മറ്റു വാഹനങ്ങൾ പച്ച വരിയിലും ആയിരിക്കണം.

നേരത്തെ അബുദാബി അല്‍ഐന്‍ താമസ വിസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്തെത്തിയിരുന്നു. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവിസക്കാര്‍ ഐസിഎ വെബ്സൈറ്റില്‍ കയറി പരിശോധിച്ച് ഉറപ്പു വരുത്തണമെന്നായിരുന്നു എയര്‍ ഇന്ത്യാ എക്സ്പ്രസ്, എയര്‍ അറേബ്യ എന്നീ വിമാന കമ്പനികൾ അറിയിച്ചത്.

എയര്‍ അറേബ്യ വിമാനത്തില്‍ റാസ്സല്‍ഖൈമ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനും അബുദാബി അല്‍ഐന്‍ താമസ വിസക്കാര്‍ക്ക് ഐസിഎ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. വിനോദ സഞ്ചാര/ സന്ദര്‍ശക വിസയില്‍ ദുബായിലെത്തുന്നവര്‍, വിസ ഓണ്‍ അറൈവലിന് അര്‍ഹതയുള്ളവര്‍ ഇവരൊക്കെ നിര്‍ബന്ധമായും മടക്കയാത്രാ ടിക്കറ്റ് കരുതിയിരിക്കണമെന്നും എയര്‍ ഇന്ത്യഎക്സ്പ്രസ്സ് അറിയിപ്പിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.