1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2020

സ്വന്തം ലേഖകൻ: 14 “സുരക്ഷിത” രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഷെങ്കൻ മേഖലയിൽ യാത്രാനുമതി നൽകി യൂറോപ്യൻ യൂണിയൻ. ജൂലൈ ഒന്ന് മുതലാണ് ഈ ഇളവ് പ്രാബല്യത്തിലാകുന്നത്. എന്നാൽ 14 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടാത്തത് ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി.

അനുമതിയുള്ള 14 രാജ്യങ്ങൾ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ്, ജപ്പാൻ, മൊറോക്കോ, ദക്ഷിണ കൊറിയ, അൾജീരിയ, ജോർജിയ, മോണ്ടിനെഗ്രോ, റുവാണ്ട, സെർബിയ, തായ്‌ലൻഡ്, ടുണീഷ്യ, ഉറുഗ്വേ എന്നിവയാണ്. എന്നാൽ കൊവിഡ് രൂക്ഷമായ യുഎസ്, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളെ സുരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ചൈനയിൽ കൊവിഡ് സ്ഥിതിഗതികൾ മെച്ചമാണെങ്കിലും, യൂറോപ്യൻ യൂണിയൻ പൗരന്മാർക്കുള്ള പരസ്പര യാത്രാ കരാറിന് സമ്മതിച്ചാൽ മാത്രമേ, ചൈനയെ “സുരക്ഷിത പട്ടികയിൽ” ഉൾപ്പെടുത്തുവെന്നും ഇയു കമ്മീഷൻ വ്യക്തമാക്കി. ഇയു രാജ്യങ്ങൾക്ക് പുറമെ ഷെൻഗണർ പരിധിയിൽവരുന്ന സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലാന്റ് എന്നിവയ്ക്കും ഈ ഇളവ് ബാധകമാണ്.

ഇയു നിർദേശം പാലിക്കുക എന്നതാണ് കീഴ്വഴക്കമെങ്കിലും അന്തിമ തീരുമാനം ആത്യന്തികമായി സ്വതന്ത്ര തീരുമാനത്തിന് അനുമതിയുള്ള അംഗ രാജ്യങ്ങളെ ആശ്രയിച്ചിരിക്കും. ഷെൻഗണർ പരിധിയിൽ റെസിഡന്റ് പെർമിറ്റുള്ള വിദേശികൾക്കും, ജോലിക്കാർക്കും നിരോധനം ബാധകമല്ലെന്നും ഇയു വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.