1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2020

സ്വന്തം ലേഖകൻ: ലോക്ഡൗണിനെത്തുടർന്ന് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ഒരുലക്ഷംപേർക്ക് നൽകി. 50 കോടി രൂപയാണ് ആകെ വിതരണംചെയ്തത്. ജനുവരി ഒന്നിനുശേഷം അവധിക്കുനാട്ടിലെത്തുകയും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തിരികെപ്പോകാൻ കഴിയാതെ വരികയും ചെയ്തവർക്കായിരുന്നു സഹായം.

രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരമുണ്ട്. www.norkaroots.org എന്ന വെബ്‌സൈറ്റിൽ കയറി covid support എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ‘തിരുത്തലുകൾ വരുത്തുക’ എന്ന ഒാപ്ഷനിൽ പോയി രേഖകൾ 23-നകം നൽകാം.

എൻ.ആർ.ഐ. അക്കൗണ്ട്‌ നൽകിയവർക്ക് തുക കൈമാറിയിട്ടില്ല. ഇത്തരം അപേക്ഷകർ നോർക്കയിൽനിന്നു ബന്ധപ്പെടുമ്പോൾ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പർ നൽകണം. രേഖകൾ നൽകുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്ക് സഹായം അനുവദിക്കുമെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ. അറിയിച്ചു.

ഒന്നര ലക്ഷത്തോളം പേരാണ്​ സഹായത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്​. അ​പേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പലർക്കും സഹായം ലഭിച്ചില്ലെന്ന്​​ പരാതി ഉയർന്നിരുന്നു. കുറേപ്പേർ ഇതിനകം വിദേശത്തേക്ക്​ മടങ്ങുകയും ചെയ്​തു. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.