1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2020

സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിലെയും ദുബായിലെയും ഇന്ത്യക്കാരുടെ മരണങ്ങൾ കോൺസുലേറ്റിൽ അറിയിക്കാൻ വൈകുന്നത് മൂലം തുടർ നടപടികളും വൈകുന്നതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

മരണം ഉണ്ടായാൽ വിവരം എത്രയും പെട്ടെന്ന് കോൺസുലേറ്റിൽ അറിയിക്കണം. തൊഴിൽ ഉടമകൾ, സ്പോൺസർമാർ, കൂട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരെല്ലാം ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ കാലതാമസം മൂലം മറ്റു പ്രശ്നങ്ങളുമുണ്ടാകും.

ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ 0507347676 എന്ന നമ്പരിലോ deathregistration.dubai@mea.gov.in എന്ന ഇ.മെയിലിലോ വിവരം അറിയിക്കണം. മരിച്ചവരെ മാന്യമായി സംസ്കരിക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്നും കോൺസുലേറ്റ് ഓർമപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.