1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2020

സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്ക്​ മാറ്റുന്നത്​ വിലക്ക്​ ഉത്തരവ്​. മാൻപവർ അതോറിറ്റി മേധാവി അഹ്​മദ്​ അൽ മൂസയാണ്​ ഉത്തരവ്​ ഇറക്കിത്​. ജൂലൈ 14 മുതൽക്ക്​ ത​ന്നെ ഉത്തരവിന്​ പ്രാബല്യമുണ്ടാവും.

എന്നാൽ, കുവൈത്ത്​ പൗരന്മാരെ വിവാഹം ചെയ്​ത വിദേശികൾ, അവരുടെ മക്കൾ, ഫലസ്​തീൻ പൗരന്മാർ, മെഡിക്കൽ പ്രഫഷൻ ചെയ്യാൻ ലൈസൻസുള്ള ആരോഗ്യ ജീവനക്കാർ എന്നിവരെ വിലക്കിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

65 വയസ്സിന്​ മുകളിലുള്ളവർക്ക്​ ഒരു കമ്പനിയിൽനിന്ന്​ മറ്റൊരു കമ്പനിയിലേക്ക്​ വിസ മാറ്റുന്നത്​ നിയന്ത്രിക്കാനും നിർദേശമുണ്ട്​. ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക്​ ഇതിൽ ഇളവുണ്ടാവും. 65 വയസ്സുള്ളവരുടെ വിസ മാറ്റവുമായി ബന്ധപ്പെട്ട്​ വാക്കാൽ നിർദേശമാണ്​ ബന്ധപ്പെട്ടവർക്ക്​ നൽകിയിട്ടുള്ളതെന്ന്​ അൽ ഖബസ്​ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു.

ഈ വിഭാഗത്തിൽ അതേ സ്​പോൺസർക്ക്​ കീഴിൽ വിസ പുതുക്കാൻ അനുവാദമുണ്ടാവും. 60 വയസ്സിന്​ മുകളിൽ പ്രായമുള്ള 85,623 പേർക്കാണ്​ രാജ്യത്ത്​ ഇഖാമയുള്ളത്​. ഇതിൽ 53,814 പേർക്ക്​ 60നും 64നും ഇടയിലാണ്​ പ്രായം. 31,809 പേർ 64 വയസ്സിന്​ മുകളിലുള്ളവരാണ്​. ഇതിൽ 28,277 പേരും പുരുഷന്മാരാണ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.