1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2020

സ്വന്തം ലേഖകൻ: നാട്ടിലേക്ക് തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പാ പദ്ധതി ആവിഷ്കരിച്ചു. സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് ഒൻട്രപ്രനർഷിപ് ഡവലപ്മെൻറ് പ്രോഗ്രാം പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

30 ലക്ഷം രൂപ വരെ ഇതനുസരിച്ച് വായ്പ അനുവദിക്കും. ഇതിൽ 15 % മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെയാണ്.

കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ 4 വർഷം 3 % പലിശ ഇളവ് ലഭിക്കും. 10 ശതമാനമാണ് വായ്പയുടെ പലിശയെങ്കിലും 3 ശതമാനം വീതം നോർക്ക, കെഎഫ്സി സബ്സിഡി ഉള്ളതിനാൽ ഉപഭോക്താവ് 4 ശതമാനം പലിശ അടച്ചാൽ മതിയാകും.

വർക്ക് ഷോപ് , സർവീസ് സെന്റർ, ബ്യൂട്ടി പാർലർ, ഹോട്ടൽ , ഹോം സ്റ്റേ, ലോഡ്ജ് , ക്ലിനിക്, ജിം, സ്പോർട്സ് ടർഫ്, ലോൺട്രി സർവീസ് എന്നിവയും ഫുഡ് പ്രോസസിങ്, ബേക്കറി ഉൽപന്നങ്ങൾ , ഫ്ലോർ മിൽ, ഓയിൽ മിൽ , കറി പൗഡർ യൂണിറ്റ്, ചപ്പാത്തി നിർമാണം, വസ്ത്ര നിർമാണം തുടങ്ങിയ മേഖലകളിലാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷ www.norkaroots .org ൽ സമർപ്പിക്കാം.

വിശദവിവരം ടോൾഫ്രീ നമ്പറുകളായ 00 91 88 02 012345 (വിദേശത്തു നിന്ന് മിസ്ഡ് കാൾ സേവനം), 1800 -425 -3939 , 18 00 -425 -8590 (ഇന്ത്യയിൽ നിന്ന്).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.